സഹപ്രവർത്തകനെ കഴുത്തറത്തു കൊന്ന കേസിലെ പ്രതി 6 വർഷത്തിന് ശേഷം ബംഗാളിൽ പിടിയിൽ
കണ്ണൂർ: കൂത്തുപറമ്പിൽ വാടകമുറിയില്‍ ഒരുമിച്ച് താമസിച്ച ബംഗാളി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന യുവാവിനെ ബംഗാളില്‍ നിന്നും പിടികൂടി. കൂത്തുപറമ്പ് പോലീസിന്റെ ശാസ്ത്രീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് ബംഗാളില്‍ നിന്ന് യുവാവിനെ പോലീസ് പിടികൂടിയത്. ബംഗാള്‍ ബെല്‍ഗാച്ചിയ സ്വദേശിയായ മുഹമ്മദ് ആസാദിനെയാണ് കൂത്തുപറമ്പ് സി ഐ എം പി ആസാദ്, സിഐയുടെ സ്‌ക്വാഡ് അംഗങ്ങളായ എ എസ്ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ എ സുധി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ബാംഗാളിലെ രാജഹാട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രായഗാച്ചിയില്‍ ഒളിത്താവളത്തില്‍ കഴിയുകയായിരുന്ന ആസാദിനെയാണ് തന്ത്രപൂര്‍വ്വം പോലീസ് കുടുക്കിയത്. 2013-ലാണ് കേസിനാസ്പദമായ സംഭവം. നരവൂരിലെ വാടകമുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന ബാംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീനെ (40) യാണ് ആസാദ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആസാദ് ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ പ്രതിയെയും കൊണ്ട് പോലീസ് സംഘം ഞായറാഴ്ച നാട്ടിലെത്തി തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications