കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ജീവനക്കാരിലെ കണ്ണൂർ സ്വദേശി: വീട്ടിലേക്ക് വിളിച്ചതായി ബന്ധുക്കൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പശ്ചിമാഫ്രിക്കൻ കടലിൽ നിന്നും കടൽകൊള്ളക്കാർ റാഞ്ചിയ കപ്പലിൽ കണ്ണുർ സ്വദേശിയുൾപ്പെട്ടത് കുടുംബാംഗങ്ങളെ ആശങ്കയിലാക്കി. കണ്ണുർ സിറ്റിയിലെ മരക്കാർ കണ്ടി സ്വദേശിയായ ദീപക് ഉദയരാജാണ് കടൽകൊളളക്കാർ റാഞ്ചിയ കപ്പലിലുള്ളത്. ഇദ്ദേഹത്തെ കൂടാതെ മറ്റൊരു മലയാളി കൂടി കപ്പലിലുണ്ട്. ഇന്ത്യയിൽ നിന്നും ചരക്കുമായി പോയഎം വി ടാമ്പൻ എന്ന കപ്പലിന് നേരെയാണ് പശ്ചിമ ആഫ്രിക്കന്‍ കടലില്‍ വെച്ച് അക്രമം നടന്നത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂർ സ്വദേശിയായ ദീപക് ഉദയരാജും മറ്റൊരു മലയാളിയും കപ്പലിലുള്ളതായാണ് വിവരം. ഒരാളെ കുറിച്ച് വിവരമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കടൽകൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നത്.

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയൽ തുടരുമെന്ന് കർഷകർ: കർണാലിൽ പ്രതിഷേധം തുടരുന്നുആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയൽ തുടരുമെന്ന് കർഷകർ: കർണാലിൽ പ്രതിഷേധം തുടരുന്നു

പശ്ചിമ ആഫ്രിക്കയിലെ ഗാബോണ്‍ കടലില്‍ ഓവണ്ടോ ആങ്കറെജിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ട കപ്പലിൽ തിങ്കളാ ഴ്ച്ചഅർദ്ധരാത്രിയാണ് കൊള്ളക്കാർ കടന്നുകയറിയത്.കപ്പലിലെ ജീവനക്കാരെ തട്ടികൊണ്ടു പോകാനായിരുന്നു ഇവരുടെ പദ്ധതി ഇതിനായി ജീവനക്കാരെ വെടി മുഴക്കി ശബ്ദമുണ്ടാക്കി ഡെക്കിലേക്ക് വിളിച്ചു കൊണ്ടുവരികയായിരുന്നു.

 deepakuadayaraj-1

എന്നാൽ കടൽകൊള്ളക്കാരെ എതിർത്ത കപ്പലിലെ ചീഫ് ടെക്നിക്കൽ ഓഫീസർ നൗരിയൽ വികാസ്, കുക്ക് ഘോഷ് സുനിൽ എന്നിവർക്ക് മുന്ന് തവണയായി വെടിയേറ്റു. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടൻ ശാസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സെക്കന്റ് എഞ്ചിനീയർ കുമാർ പങ്കജിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ല. കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ദീപക് ഉദയരാജെന്ന തൻ്റെ മകനും റാഞ്ചിയ കപ്പലിലുണ്ടെന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് തനിക്ക് വിവരം ലഭിച്ചതെന്ന് പിതാവ് ഉദയ് രാജ് പറഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ ദീപക് താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നു പിതാവ് ഉദയരാജ് പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് ബേജാറാവേണ്ടന്നാണ് അവൻ പറഞ്ഞതെന്നും ഫോണിൽ റീചാർജ് ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടതായി പിതാവ് പറഞ്ഞു. നിലവിൽ സുരക്ഷിതരാണെന്നും എന്നാൽ പേടിപ്പെടുത്തുന്ന സാഹചര്യമാണെന്നും ദീപക് അറിയിച്ചതായി പിതാവ് പറഞ്ഞു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കെ സുധാകരൻ എം.പിയുമായി ബന്ധപ്പെട്ടു വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. മകനെ മോചിപ്പിക്കുന്നതിനായുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ. ഇതിനിടെ ദീപക്കിനെ മോചിപ്പിച്ചു നാട്ടിലേക്ക് കൊണ്ടുവരുന്ന തിനായി ജില്ലാ ഭരണകൂടം ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും ബന്ധപ്പെട്ടു കാര്യങ്ങൾ നടത്തിവരികയാണ്. വരും ദിനങ്ങളിൽ ഈക്കാര്യത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Recommended Video

cmsvideo
Nipah virus, fake news alerts

English summary
Kannur native called to family after pirates attacked Indian vessel from Central Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X