ഭീകരവാദത്തിനെതിരായ പോരാട്ടം കേരളീയ സമൂഹം ഏറ്റെടുക്കും: പി കെ കൃഷ്ണദാസ്
കണ്ണൂര്‍: ഭീകരവാദത്തിന് എതിരായ വെല്ലുവിളി കേരളീയ സമൂഹം ഏറ്റെടുക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അട്ടിമറിവിജയ നേടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ എന്‍ഡിഎയോടൊപ്പം അണിനിരക്കുന്ന പുതിയ രാഷ്ട്രീയമാണ് ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫലം ഭാവികേരളത്തിന്റെ രാഷ്ട്രീയ ദിശാസൂചികയായിരിക്കും. ജനവിധി മതഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായിട്ടായിരിക്കും.

ഭാരതത്തിലാകമാനം ഭീഷണിയായിത്തീരുന്ന മതഭീകരവാദത്തെ അനുകൂലിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ഒരു ഭാഗത്തും മതഭീകരവാതത്തെ ചെറുക്കുന്ന എന്‍ഡിഎ ഒരു ഭാഗത്തുമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്.
യുഡിഎഫിനും എല്‍ഡിഎഫിനും നല്‍കുന്ന ഓരോ വോട്ടും അരിയും മലരും കുന്തിരിക്കവും വാങ്ങിക്കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കുള്ള വോട്ടായിമാറുമെന്ന തിരിച്ചറിവ് സമാധാന കാംക്ഷികള്‍ക്കുണ്ട്. നിര്‍ഭയമായി ജീവിക്കാനനുള്ള സാഹചര്യമുണ്ടാകാനാണ് തൃക്കാക്കരയിലെ ജനങ്ങള്‍ എന്‍ഡിഎയോടൊപ്പം ചേരുന്നത്. മതഭീകരവാദത്തില്‍ ആശങ്കയുള്ളവരെല്ലാം എന്‍ഡിഎക്ക് വോട്ട് ചെയ്യുമെന്നുറപ്പാണ്.
പി.സി. ജോര്‍ജ്ജ് സംവദിച്ചത് ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തെയും അമര്‍ഷത്തെയുമാണ്. അതുകൊണ്ടാണ് എല്ലാ വൈജാത്യങ്ങളും മറന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ പി.സി. ജോര്‍ജ്ജിനെ കേള്‍ക്കാനെത്തിയത്. അരാഷ്ട്രീയവും അശ്ലീലവും വര്‍ഗീയതയുമാണ് ഇടതു വലതു മുന്നണികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പി.സി. ജോര്‍ജ്ജിന്റെ അറസ്റ്റ് മുസ്ലീം വോട്ട് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത് മുസ്ലീം സമൂഹത്തെ അപമാനിക്കുന്നതന് തുല്ല്യമാണ്. ഗുരുവായൂരപ്പനെയും യേശുവിനെയും അപമാനിച്ച പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി തയ്യാറായില്ല.
എന്‍ഡിഎ ബിജെപിയുടെ സമുന്നതനായ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഇടതു-വലതു മുന്നണിക്ക് തങ്ങളുടെ രാഷ്ട്രീയ മുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞില്ല. വര്‍ഗീയത ഇളക്കിവിടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫും വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫും ശ്രമിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ മതഭീകരവാദികള്‍ക്ക് പ്രേരണയായത് മുഖ്യമന്ത്രിയൂടെയും വി.ഡി. സതീശന്റെയും നിലപാടുകൊണ്ടാണ്. ഇപ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്നത് യാസിന്‍ മാലിക്കുമാരും അജ്മല്‍ കസബുമാരാണ്.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പ്രസംഗിച്ചത് ഭരണഘടനാ ലംഘനമാണ്. അസോസിയേഷന് സമ്മേളനത്തില്‍ ഗേവിന്ദന്‍ മാസ്റ്ററെ ക്ഷണിച്ചത് മന്ത്രി എന്ന നിലയിലാണ്. പോലീസ് ഓഫീസേഴ്‌സിനെ കേന്ദ്രവിരുദ്ധ നിലപാടുള്ള സേനയാക്കി മാറ്റാനാണോ എം.വി. ഗോവിന്ദന്‍ ലക്ഷ്യമിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമ്മേളനത്തെ കേന്ദ്രവിരുദ്ധ പ്രചാരണത്തിന്റെ വേദിയാക്കി മാറ്റിയത് ശരിയല്ല. ഗോവിന്ദന്‍ മാസറ്ററുടെ പ്രസംഗത്തെ തള്ളിപ്പറയാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications