പോക്‌സോ കേസ്; പ്രതിയായ യുവാവിന് ജീവപര്യന്തം തടവും പിഴയും; ശിക്ഷ വിധിച്ച് കോടതി
തളിപ്പറമ്പ്: പോക്‌സേ കേസ് പ്രതിയ്ക്ക് ജീവപര്യന്തവും തടവും പിഴയും ശിക്ഷയും വിധിച്ച് കോടതി. പ്രതിയായ ശ്രീകണ്ഠാപുരം സ്വദേശിയായ 21 വയസുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ പത്തു വര്‍ഷം കഠിന തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷയില്‍ വിധിച്ചത്.
തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് വിവിധ വകുപ്പുകളിലായി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ നിരന്തരം കഠിനമായ രീതിയില്‍ പ്രതി ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് കേസ്. ശ്രീകണ്ഠാപുരം ചെരിക്കോട് കുറ്റിയാട് വീട്ടില്‍ ജതിനാണ് ശിക്ഷിക്കപ്പെട്ടത്.

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സി.മുജീബ് റഹ്‌മാനാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ തന്നെ അസുഖബാധിതയായി മരണപ്പെട്ടിരന്നുന്നു. അമ്മമ്മയുടെയും പിതാവിന്റെയും സംരക്ഷണയില്‍ കഴിയവേയാണ് കുട്ടി മൂന്ന് വര്‍ഷത്തോളം ലൈംഗീക ചൂഷണത്തിന് ഇരയായത്.
കുട്ടിയുടെയും പ്രതിയുടെയും വീടുകളില്‍ വെച്ചായിരുന്നു പീഡനം. കേസിന്റെ വിചാരണ സമയത്ത് പിതാവ് കൂറുമാറിയിട്ടും കുട്ടിയുടെയും അധ്യാപകരുടെയും ഔദ്യോഗിക സാക്ഷികളുടെയും മാത്രം മൊഴികളുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസുകളുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ വിധി പുറപ്പെടുവിച്ചത്.
2015ലായിരുന്നു പെണ്‍കുട്ടി ഈവിവരം സ്‌കൂള്‍ അധ്യാപികയോട് വെളിപ്പെടുത്തിയത്. അന്നത്തെ ശ്രീകണ്ഠാപുരം സി. ഐ കെ. എ ബോസ്, എസ്. ഐ വി.വിലതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.












Click it and Unblock the Notifications