പാറപ്രം റഗുലേറ്റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും,ടൂറിസം മേഖലയ്ക്ക് വികസനപ്രതീക്ഷ
തലശേരി:അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പിണറായി പഞ്ചായത്തിലെ പാറപ്രത്ത് പുതുതായി നിര്‍മിച്ച ലോക്കോടുകൂടിയ പാറപ്രം റെഗുലേറ്റര്‍ സെപ്തംബര്‍ ഒന്‍പതിന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാവും.
1989 ല്‍ അന്നത്തെ ജലസേചന മന്ത്രി ബേബി ജോണാണ് ഇവിടത്തെ ആദ്യ റഗുലേറ്റര്‍ ഉദ്ഘാടനം ചെയ്തത്. കാലപ്പഴക്കത്താല്‍ ഷട്ടര്‍ ദ്രവിച്ച തിനെതുടര്‍ന്ന് റഗുലേറ്റര്‍ ഉപയോഗ ശൂന്യമായി. ഇതോടെ പുഴയിലെ ഉപ്പുവെള്ളം വയലുകളിലും കിണറുകളിലും എത്തുന്നത്
പതിവായി. ഇതിനെ തുടര്‍ന്നാണ് പഴയത് പൊളിച്ചു നീക്കി പുതിയത് നിര്‍മിച്ചത്.

ധര്‍മ്മടം മണ്ഡലത്തിലെ പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ചാണ് പാറപ്രം റഗുലേറ്റര്‍ നിര്‍മ്മിച്ചത്. ഉദ്ഘാടനം ചെയ്യപ്പെടുന്ന തോടെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ഉപകരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പുതിയ റെഗുലേറ്റര്‍ പദ്ധതിയുടെ സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി. ഷട്ടറുകളും നാവിഗേഷന്‍ ലോക്കും സ്ഥാപിച്ചു. 98.6 മീറ്ററാണ് നീളം. ആറു വേര്‍ട്ടിക്കല്‍ ഗേറ്റുകളും രണ്ട് ജോഡി ഡയമണ്ട് ആകൃതിയിലുള്ള ഗേറ്റുകളും 12 മീറ്റര്‍ നീളമുള്ള ആറ് ഷട്ടറുകളും 92.8 മീറ്റര്‍ നീളമുള്ള ലോക്കും, 1.5 മീറ്റര്‍ വീതിയുള്ള നടപ്പാലവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗിച്ച്
സുഗമമായി പ്രവര്‍ത്തിപ്പി ക്കാന്‍ സാധിക്കുന്നതുമൂ ലം പെട്ടെന്നുണ്ടാകുന്ന പ്രളയ സമയത്ത് ഷട്ടറുകള്‍ വേഗത്തില്‍ തുറക്കാന്‍ കഴിയും. കൃഷി, കുടിവെള്ള കാര്യങ്ങള്‍ക്ക് ഒപ്പം ടൂറിസം സാധ്യതയും ലക്ഷ്യമാണ്. നാവിഗേഷന്‍ ലോക്ക് ഉപകാരപ്പെടുത്തി ബോട്ട്, തോണി തുടങ്ങിയവയെ കടത്തിവിടാനുമാവും.
ഇരുവശത്തും പാര്‍ക്കിംഗ് സൗകര്യം ഇന്റര്‍ലോക്ക് ചെയ്തു തയ്യാറാക്കിയിട്ടു ണ്ട്. ഇരിപ്പിടങ്ങള്‍, വൈദ്യുതവിളക്കുകള്‍ എന്നിവയും ഒരുക്കി. പണി പൂര്‍ത്തിയായതോടെ വൈകുന്നേരങ്ങളില്‍ സമയം ചിലവഴിക്കാന്‍ നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. അണക്കെട്ടിന് സമീപം മൂന്നേക്കറോളം വരുന്ന ദ്വീപ് പ്രദേശം ഏറ്റെ ടുത്ത് ടൂറിസം സാധ്യത കൂടുതല്‍ വികസിപ്പിക്കും
400 മീറ്ററോളം നീളത്തില്‍ കനാലിലൂടെ തോണി, ബോട്ട് യാത്രകള്‍ക്കും ഉപയോഗപ്പെടുത്താനാവും. മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മണ്ഡല ത്തില്‍ വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗിച്ച് അഞ്ചരക്കണ്ടി പുഴയില്‍ നിര്‍മിക്കുന്ന നാല് ബോട്ട് ടെര്‍മിനലുകളില്‍ ഒന്ന് പാറപ്രത്താണ് എന്നതും വിനോദ സഞ്ചാര സാധ്യത ഏറെയാണ്.
55 കോടി രൂപ ചിലവില്‍ ഇരു കരകളിലുമായി ഏകദേശം 1300 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് സംരക്ഷണ ഭിത്തിയും, പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇത് പ്രളയ കാലത്തുണ്ടാകുന്ന കുത്തൊഴുക്കു മൂലം നദികളുടെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞു പോകുന്നത് തടയുന്നതിനാകും. സമീപത്തുള്ള നാല് കൈത്തോടുകളില്‍ സൂയിസ് സ്ഥാപിച്ച് ഉപ്പുവെള്ളം കയ റുന്നത് തടഞ്ഞിട്ടുണ്ട്. കിഫ്ബിയില്‍ നിന്നും അനുവദിച്ച 55 കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതി 28 മാസം കൊണ്ടാണ് പൂര്‍
ത്തീകരിച്ചത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴില്‍ പൗലോസ് ജോര്‍ജ് കണ്‍ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി നടത്തിയത്. 2021 ഏപ്രിലിലാണ് റഗുലേറ്റര്‍ നിര്‍മാണം ആരംഭിച്ചത്. വേങ്ങാട്, പിണറായി, പെരളശേരി, മട്ടന്നൂര്‍ നഗരസഭയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷിക്കാവശ്യമായ ജലമെത്തിക്കലാണ് ലക്ഷ്യം.
പെരളശേരി, കോട്ടം, മു ണ്ടലൂര്‍, ചെറുമാവിലായി, ചേരിക്കല്‍ പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതും തടയാനാകും. അണക്കെട്ടില്‍ ഒന്നര മീറ്റര്‍ ഉയരത്തിലാണ് ജല സംഭരണം. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവെള്ളം മലിനമാകുന്നതും തടയുക, ശുദ്ധജലം സംഭരിച്ച് കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം.
പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയരുമെന്നതും പ്രദേശവാസികള്‍ക്ക് ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതിനോടൊപ്പം പ്രദേശത്തെ ടൂറിസം മേഖലയ്ക്കും വളര്‍ച്ചയുണ്ടാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. സായാഹ്‌നങ്ങളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുളള പാര്‍ക്കും സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications