Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കുകുത്തിയായി മാതമംഗലം ബസ് സ്റ്റാന്‍ഡ്: നവകേരള സദസില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളിലൊന്നായ മാതമംഗലത്ത് സ്വകാര്യ ബസുകളും യാത്രക്കാരും ഉപേക്ഷിച്ച ബസ് സ്റ്റാന്‍ഡ് നോക്കുകുത്തിയാവുന്നു. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലത്താണ് അനാസ്ഥ കാരണം കോടികള്‍ മുടക്കി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് നോക്കുകുത്തിയാവുന്നത്. വളരെ പ്രത്യേകത നിറഞ്ഞ ചരിത്രം മാതമംഗലം ബസ് സ്റ്റാന്‍ഡിനുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ സ്വകാര്യവ്യക്തി പണം മുടക്കി ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ച് പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. 2016 ല്‍ നടന്ന ഈ സംഭവം വലിയ വാര്‍ത്തയായും മാറിയിരുന്നു. ബസ് സ്റ്റാന്‍ഡില്ലാതെ അപര്യാപ്തത നേരിടുന്ന എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ മാതമംഗലത്ത് റോഡരികിലായിട്ടാണ് ബസ് സ്റ്റാന്‍ഡ് പണിതത്.

kannur

2017 ജനുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മലയോര പ്രദേശങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഇവിടെ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രി, ഉദ്ഘാടനം ചെയ്തിട്ടു വര്‍ഷം ആറു കഴിഞ്ഞിട്ടും ബസുകള്‍ കയറാതെ ആളൊഴിഞ്ഞു ഈച്ചയനക്കമില്ലാതെ കിടക്കുകയാണ് മാതമംഗലം ബസ് സ്റ്റാന്‍ഡ്. മൂന്ന് നിലകളിലായി 200 കടമുറികളും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും പൊലീസ് സഹായകേന്ദ്രവും ഒന്നരയേക്കറോളം വിസ്തൃതിയുള്ള ഈ ബസ്റ്റാന്റിനുണ്ട്.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ചെറുപുഴ, പുളിങ്ങോം, വെള്ളോറ, പെരുമ്പടവ്, എരമം, പെരിങ്ങോം, തേര്‍ത്തല്ലി, തിമിരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നാല്‍പ്പതോളം ബസുകള്‍ മാതമംഗലം വഴിയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ മലയോര മേഖലയിലെ ബസ് റൂട്ടുകളില്‍ പ്രധാനപ്പെട്ടൊരു സ്ഥലം കൂടിയാണ് മാതമംഗലം. സ്ഥല പരിമിതി കൊണ്ടും ഗതാഗത കുരുക്കിലും വീര്‍പ്പുമുട്ടിയ യാത്രക്കാര്‍ക്ക് സൗകര്യത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഇവിടെ ബസ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ജനകീയ ആവശ്യം ശക്തമായതോടെ എംപി ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാന്റ് നിര്‍മ്മിച്ചുവെങ്കിലും കയറാനും ഇറങ്ങാനും ഒരേ വഴിയായതിനാല്‍ ബസ് സ്റ്റാന്റിന് അനുമതി ലഭിക്കാത്തതിനാല്‍ ഇത് എരമം-കുറ്റൂര്‍ പഞ്ചായത്ത് ആസ്ഥാനമാക്കി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യവ്യക്തി തന്റെ സ്ഥലത്ത് പണംമുടക്കി ബസ്റ്റാന്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

ബസ് സ്റ്റാന്‍ഡ് പഞ്ചായത്തിന് വിട്ടുനല്‍കുമ്പോള്‍ കടമുറികളുടെ പൂര്‍ണ അവകാശം സ്ഥലമുടമകള്‍ക്കായിരുന്നു. എന്നാല്‍ കടമുറികള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതെ വന്നതോടെ നിര്‍മ്മിച്ചവര്‍ വന്‍ പ്രതിസന്ധിയിലായി. ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് കടമുറികള്‍ അടഞ്ഞുകിടക്കുന്നതെന്നാണ് വിവരം.

സപ്ലൈകോയുടെ മാവേലി സ്റ്റോറും നാല് മുറി കടകളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം അടഞ്ഞുകിടക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ ശ്മശാനമൂകതയിലാണ് ബസ് സ്റ്റാന്‍ഡും പരിസരങ്ങളും. ഏറെ കാലമായി ഉപയോഗിക്കാതെ അടച്ചിട്ടിരുന്നതിനാല്‍ കട മുറികള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബസ് സ്റ്റാന്‍ഡ് സജീവമാകുമെന്ന പ്രതീക്ഷയിലാണ് മാതമംഗലത്തെ വ്യാപാരികള്‍.

ബസ് സ്റ്റാന്‍ഡ് സജീവമാകുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് യാത്ര സുഗമമാകുമെങ്കിലും അത് എന്ന് നടക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളില്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മാതമംഗലം ബസ് സ്റ്റാന്‍ഡിന്റെ കാര്യവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+