• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരില്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകാന്‍ ശൗചാലയങ്ങളും ഉന്മേഷകേന്ദ്രങ്ങളും വരുന്നു

 • By Prd Kannur

കണ്ണൂർ: ജില്ലയിലെ പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇടക്കാല വിശ്രമത്തിനും ശൗചാലയങ്ങളും ഉന്മേഷ കേന്ദ്രങ്ങളുമൊരുക്കാന്‍ ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നു. പൊതു ഇടങ്ങളില്‍ നല്ല ശുചിത്വവും സൗകര്യവുമുള്ള ശൗചാലയങ്ങള്‍ ഉണ്ടാവുകയെന്നത് ജനങ്ങളുടെ അവകാശമാണെന്നും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭിപ്രായപ്പെട്ടു.

എംഎല്‍എമാരായ സി കൃഷ്ണന്‍, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ്, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, വിവിധ വകുപ്പ് തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ പൊതു ഇടങ്ങളില്‍ ടോയ്‌ലെറ്റുകളുണ്ടെങ്കിലും അവ വൃത്തിയോടെ പരിപാലിക്കാന്‍ സംവിധാനങ്ങളില്ലെന്നത് വലിയ പ്രശ്‌നമാണ്. ഇതിനു പരിഹാരമായി അവയുടെ നടത്തിപ്പിനും ശുചീകരണത്തിനുമായി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്താനാണ് പദ്ധതിയിടുന്നത്.

cmsvideo
  ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

  ഇതിനുള്ള ചെലവ് കണ്ടെത്തുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ലഘുപാനീയങ്ങളും മറ്റും ലഭിക്കുന്ന റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍ ഇതിനോടനുബന്ധിച്ച് ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാവുന്ന രീതിയില്‍ ഒരേ ഡിസൈനിലും നിറത്തിലുമുള്ളവയായിരിക്കും ഈ കേന്ദ്രങ്ങള്‍. തദ്ദേശ സ്ഥാപനങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ തുടങ്ങിയവരില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

  ജില്ലയില്‍ കരിവെള്ളൂര്‍ മുതല്‍ മാഹിപ്പാലം വരെയും തളിപ്പറമ്പ് മുതല്‍ കൊട്ടിയൂര്‍ വരെയും തലശ്ശേരി മുതല്‍ വളവുപാറ വരെയുമുള്ള റോഡുകളിലും മലയോര ഹൈവേയിലും 10 കിലോമീറ്റര്‍ ഇടവിട്ട് കംഫേര്‍ട്ട് സ്റ്റേഷനുകള്‍ ഒരുക്കാനാണ് ആദ്യഘട്ടത്തില്‍ മക്ഷ്യമിടുന്നത്. ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഓരോ പ്രദേശങ്ങളിലുമുള്ള കംഫേര്‍ട്ട് സ്റ്റേഷനുകളുടെ നിയന്ത്രണം അതത് പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നിലവില്‍ എല്ലാ പെട്രോള്‍ പമ്പുകളിലും ബസ് സ്റ്റാന്റുകള്‍ പോലുള്ള പൊതുഇടങ്ങളിലും ടോയ്‌ലെറ്റ് സംവിധാനമുണ്ടെങ്കിലും പലയിടങ്ങളിലും അവ ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ വൃത്തിഹീനമോ കേടുവന്നവയോ ആണെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ഇവ ഉപയോഗയോഗ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

  പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ നിലവിലുള്ള പൊതുശൗചാലയങ്ങളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വ മിഷന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേദശം നല്‍കി. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകള്‍ ഉപയോഗ യോഗ്യമാക്കാന്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ ഏജന്‍സികളുടെയും യോഗം വിളിച്ചുചേര്‍ക്കും. ഇതിനു പുറമെ, ജില്ലയിലെത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളൊരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

  English summary
  Kannur: Plans to construct comfort stations in major roads in 10 KMs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X