• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി

Google Oneindia Malayalam News

കണ്ണൂർ: യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അപമാനിച്ചതായി പരാതി. കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അപമാനിച്ചത്. വിദ്യാർത്ഥി തന്റെ മുടി നീട്ടി വളർത്തിയതും യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞതും കാരണം പറഞ്ഞാണ് പ്രിൻസിപ്പൽ കുട്ടിയോട് അപമര്യാദയായി പെരുമാറിയിരിക്കുന്നത്. മറ്റു കുട്ടികളുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതോടെ കുട്ടി നാണക്കേട് കൊണ്ട് സ്കൂളിൽ പോകുന്നത് നിർത്തി. വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്തിട്ടുണ്ട്.

വടകരയിലെ ഒരു സ്വകാര്യ സ്കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യൂണിഫോമിലെ പാന്റിന് നീളമില്ലെന്ന് ആരോപിച്ച് പ്രിൻസിപ്പൽ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് അപമാനിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു പ്രതികരണം. അപമാനം കാരണം കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി ക്ലാസിൽ പോകുന്നില്ലെന്നും മകൻ ക്ലാസിൽ പോകാതിരുന്നിട്ടും സ്കൂൾ അധികൃതർ അന്വേഷിച്ചില്ലെന്നും രക്ഷിതാവ് പറഞ്ഞു. പ്രിൻസിപ്പലിനെതിരായ വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

1

'' ഞാനും എന്റൊപ്പം നാല് കൂട്ടുകാരും പുറത്തുണ്ടായിരുന്നു. അപ്പോള്‍ പ്രിന്‍സിപ്പാള്‍ വന്ന. വന്നുകണ്ടപ്പോള്‍ പാന്റ് കുറച്ച് ഷോര്‍ട്ടായി കണ്ടു. പാന്റ് ഷോട്ട് ആയപ്പോള്‍.. നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ ? ഇങ്ങനെ നടന്നാൽ പെണ്ണാകുകയുമില്ല. ഉപ്പ എവിടെയാന്ന് ചോദിച്ചു ഗള്‍ഫിലാണ് എന്ന് പറഞ്ഞു. ഹോര്‍ലിക്‌സും പഴവുമൊക്കെ വെട്ടിവിഴുങ്ങി വരുവാണല്ലേ അതിന്റെ മൊടയായിരിക്കും എന്ന് പറഞ്ഞു.

Video: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോVideo: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോ

2

ക്ലാസില്‍ ഇരിക്കുന്ന പെണ്‍കുട്ടികള്‍ വരെ കേട്ടു. എനിക്കെന്തോ വല്ലാതെ ഫീലായി. ഞാന്‍ ഒന്നും പറഞ്ഞില്ല. ഇങ്ങനെ കേട്ടിരുന്നു. 3 ദിവസമായി സ്‌കൂളില്‍ പോകാത്തത്. നീ എന്താ ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്, ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ പോകുന്നതുപോലുണ്ടല്ലോ എന്നൊക്കെ പറഞ്ഞു, വിദ്യാർത്ഥി പറഞ്ഞു. അതേസമയം, താൻ നേരത്തെയും ഇതേ യൂണിഫോം ഇട്ടാണ് പോയിരുന്നതെന്നും ടീച്ചർമാർക്കൊ മാറ്റാർക്കുമോ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ആക്ഷേപിച്ച പ്രിൻസിപ്പാളിനും പ്രശ്നം ഉണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.പ്രിസിപ്പാൾ തന്നെ അലവലാതതി എന്ന് വിളിച്ചുവെന്നും വിദ്യാർത്ഥി പറയുന്നു.

ഭാര്യയും ഭര്‍ത്താവും അബദ്ധത്തില്‍ എടുത്തത് 3 ലോട്ടറി, പൊരിഞ്ഞവഴക്ക്; ഫലം വന്നപ്പോള്‍ വന്‍ ട്വിസ്റ്റ്..<br />ഭാര്യയും ഭര്‍ത്താവും അബദ്ധത്തില്‍ എടുത്തത് 3 ലോട്ടറി, പൊരിഞ്ഞവഴക്ക്; ഫലം വന്നപ്പോള്‍ വന്‍ ട്വിസ്റ്റ്..

3

സംഭവത്തിന് ശേഷം പ്രിസിപ്പാളിനെ വിളിച്ചിരുന്നെന്നും വളരെ പരുഷമായി ആണ് സംസാരിച്ചതെന്നും രക്ഷിതാവ് പറഞ്ഞു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നും നാളയെും അതേ പാന്റ് ഇട്ട് വന്നാല്‍ അടിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞുവെന്നും രക്ഷിതാവ് പറഞ്ഞു.

4

സ്‌കൂള്‍ തുറന്നിട്ട് ഇത്ര മാസമായിട്ടും ഇത്തരത്തിലൊരു പരാതി ഉണ്ടായിട്ടില്ലെന്നും ആദ്യമായിട്ടാണ് ഇങ്ങനെ പറയുന്നതെന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ക്ലാസ് ടീച്ചറെ വിളിച്ചിരുന്നെന്നും പ്രിൻസിപ്പലിന്റെ ഭാ​ഗത്ത് തന്നെയാണ് തെറ്റെന്നു തന്നെയാണ് ടീച്ചർമാർ പറയുന്നതെന്നും പ്രിൻസിപ്പൽ ഉപയോ​ഗിച്ച ഭാഷ ശരിയായില്ല എന്നുതന്നെ അവർ പറയുന്നതെന്നും രക്ഷിതാവ് പറഞ്ഞു.

കെജ്രിവാളിനെ അത്താഴത്തിന് വിളിച്ച ആ ഓട്ടോഡ്രൈവര്‍ മോദി ആരാധകന്‍!! വന്‍ ട്വിസ്റ്റ്‌കെജ്രിവാളിനെ അത്താഴത്തിന് വിളിച്ച ആ ഓട്ടോഡ്രൈവര്‍ മോദി ആരാധകന്‍!! വന്‍ ട്വിസ്റ്റ്‌

English summary
Kannur: plus two student alleged that the school principal insulted him for wearing short pants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X