കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്

Google Oneindia Malayalam News

കണ്ണൂർ: എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി പോർച്ചുഗലിന്‍റെ പതാക വലിച്ചു കീറിയ യുവാവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാ വിഷയം തന്നെയായിരുന്നു സംഭവം. ഇതിന് പിന്നാലെ ട്രോളുകളും ഇറങ്ങിയിരുന്നു. എന്നാൽ സംഭവം അത്ര കളിയല്ല. പതാക വലിച്ചുകീറിയ യുവാവിനെതിരെ നടപടി ഉണ്ടായിരിക്കുകയാണ്. യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്..

കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഏലാങ്കോട് ദീപകിനെതിരെ ആണ് പാനൂർ പോലീസാണ് കേസെടുത്തത്. കേരള പോലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പോർച്ചുഗൽ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് പറഞ്ഞത്.

1


ലോകകപ്പിനോട് അനുബന്ധിച്ച് എല്ലായിടത്തും ആവേശമാണ്..ആരാധകർ ഫ്ലക്സുകളും പതാകളുമൊക്കെ ഉയർത്തുന്നുണ്ട്. അങ്ങനെയാണ് പോർച്ചു​ഗലിന്റെ ആരാധകർ തങ്ങളുടെ ഇഷ്ട ടീമിനോടുള്ള ആരാധന കാരണം പോർച്ചു​ഗലിന്റെ പതാക കെട്ടിയത്. ഈ പതാക കണ്ടാണ് എസ്ഡിപിഐയുടേതെന്ന് യുവാവ് കരുതിയത്.

2

കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് പോർച്ചുഗൽ പതാക കെട്ടിയിരുന്നത്. എന്നാൽ പതാക കണ്ടപ്പോൾ ദീപക് അത് എസ് ഡി പി ഐയുടേതാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് വലിച്ചുകീറിയതെന്നാണ് ഇയാൾ പിന്നീട് പറഞ്ഞത്. ഇയാൾ പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പൊതുശല്യം ഉണ്ടാക്കുന്ന പ്രവർത്തനമാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. ആരാധകർ തമ്മിലുള്ള എന്തെങ്കിലും പ്രശ്നം ഇതിന് പിന്നിലുണ്ടോ എന്നകാര്യം കൂടി പരിശോധിച്ചേക്കും. അതേസമയം,
പാനൂരിൽ ആർ എസ് എസ് പ്രവർത്തകന് പോർച്ചുഗൽ ഫാൻസിൻറ്റെ മർദ്ധനമേറ്റിട്ടുണ്ട്. പാനൂർ വൈദ്യർ പീടിക സ്വദേശിയായ പ്രമോദിനാണ് മർദ്ധനമേറ്റത്. പരിക്കുകളോടെ പ്രമോദിനെ തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

19 സെന്റിമീറ്ററുള്ള മൂക്ക്! താടി കഴിഞ്ഞും താഴേക്ക്.. ആരാണ് ആ 'മൂക്കന്‍!19 സെന്റിമീറ്ററുള്ള മൂക്ക്! താടി കഴിഞ്ഞും താഴേക്ക്.. ആരാണ് ആ 'മൂക്കന്‍!

3


ലോക കപ്പ് അടുത്തെത്തിയതോടെ ആവേശം അലയടിക്കുകയാണ്. തങ്ങളുടെ ഇഷ്ട ടീമിന് കട്ട സപ്പോർട്ടുമായി ആരാധകരും തയ്യാറാണ്.
ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ആരാധകർ ഇപ്പഴേ മത്സരബുദ്ധി തുടങ്ങി. മത്സരിച്ച് കട്ടൗണ്ട് വെയ്ക്കികയാണ് ആരാധകർ. പോർവിളി മുഴക്കുമ്പോഴും മത്സരം ഒരുമിച്ച് കാണാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

കുട്ടികളില്ലാതെ വര്‍ഷങ്ങള്‍..ഒടുവില്‍ ആ അത്ഭുത നിമിഷത്തില്‍ പതിനൊന്നാമത്തെ കുട്ടി...കുട്ടികളില്ലാതെ വര്‍ഷങ്ങള്‍..ഒടുവില്‍ ആ അത്ഭുത നിമിഷത്തില്‍ പതിനൊന്നാമത്തെ കുട്ടി...

4

ഒരുമിച്ച് മത്സരങ്ങള്‍ കാണുന്നതിനുള്ള കൂറ്റന്‍ സ്ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കം തുടങ്ങി. ഇത്തവണ പോര്‍ച്ചുഗല്‍ മികച്ച ടീമുമായാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുക്കാൻ പിടിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗൽ.

English summary
kannur: Police registered a case against a youth who mistakenly destroyed Portuguese flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X