• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രിയ നേതാവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കണ്ണൂര്‍

Google Oneindia Malayalam News

മട്ടന്നൂര്‍: സി. എച്ച് കണാരനും ഇ.കെ നായനാര്‍ക്കും ചടയനും ശേഷം സംസ്ഥാനസെക്രട്ടറി പദവിയായി ഏറെക്കാലം പ്രവര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണനും പിറന്ന നാടിന്റ വികാരനിര്‍ഭാരമായ യാത്രമൊഴി. ഇന്നലെ രാവിലെ മുതല്‍ മട്ടന്നൂര്‍ മുതല്‍ തലശേരി വരെയുള്ള 14 പൊതുദര്‍ശനകേന്ദ്രങ്ങളിലും വിലാപയാത്ര കടന്നു പോകുന്ന റോഡരികിലും സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടങ്ങുന്ന ആയിരങ്ങളാണ് തടിച്ചുകൂടിയത്.

ഇ.കെ നായനാരുടെ അന്ത്യയാത്രയെ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു കോടിയേരിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയും നടന്നത്. പാര്‍ട്ടി ജില്ലാനേതൃത്വം ആഹ്വാനം ചെയ്യാതെ മാത്രം നൂറുകണക്കിന് വാഹനങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. കരിങ്കൊടി കെട്ടിയ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു.

വാഹനങ്ങളുടെ മുന്‍,പിന്‍വശങ്ങളില്‍ പ്രീയ സഖാവിന് വിടയെന്ന കോടിയേരിയുടെ ചിത്രമുള്ള പോസ്റ്റര്‍ പതിച്ചിരുന്നു.ധീരസഖാവെ കോടിയേരി, ഇല്ല നിങ്ങള്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന് റോഡരികല്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.സ്ത്രീകളും പ്രായമായവരും പലരും എന്നും സൗമ്യമായി മന്ദഹാസം വിടര്‍ത്തി തങ്ങളുടെ തോളില്‍ തട്ടി കുശലം പറഞ്ഞിരുന്ന പ്രിയ സഖാവിന്റെ നിശ്‌ചേതനമായ മുഖം കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.

'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍

ഇതുകണ്ടു നേതാക്കളില്‍ പലരുടെയും മുഖങ്ങളില്‍ ദു:ഖത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കണ്ണൂരിലെ സാധാരണക്കാരായ പാര്‍ട്ടി അംഗങ്ങള്‍ക്ക് എത്രമാത്രം പ്രീയങ്കരനായിരുന്നു പാര്‍ട്ടിയെ നിര്‍ണായക ഘട്ടങ്ങളില്‍ നയിച്ച കോടിയേരിയെന്ന് തെളിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ ഭൗതിക ശരീരം വിലാപയാത്രയായി മട്ടന്നൂരിലാണ്ആദ്യമായി പൊതുദര്‍ശനത്തിന് വെച്ചത്. അവിടെ നിന്നാണ് വിലാപ യാത്രയാരംഭിച്ചത്.

മട്ടന്നൂരില്‍ നിന്ന് കൂത്തുപറമ്പും കടന്ന് തലശേരിയിലെത്തിക്കുകയായിരുന്നു ഇതിനിടെയില്‍ . 14 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാംമൈല്‍, വേറ്റുമല്‍, കതിരൂര്‍, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് പൊതുജനങ്ങള്‍ക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവസാനമായി തങ്ങളുടെ പ്രീയ നേതാവിനെ കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരിചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പുഞ്ചിരിക്കുന്ന മുഖവും ഹൃദയംതുറന്ന ഇടപെടലുമായി ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ പത്രപ്രവര്‍ത്തകരുമായും പത്രസ്ഥാപനങ്ങളുമായും എക്കാലവും അദ്ദേഹം അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും പത്രപ്രവര്‍ത്തകര്‍ക്ക് നേരിട്ടു സമീപിച്ചു വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മാധ്യമ പ്രവര്‍ത്തകരുടെ പൊതു വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ലഘുകരിക്കുന്നതിനായി നല്ല രീതിയിലുള്ള ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. കോടിയേരിയുടെ വേര്‍പാട് നാടിന്റെ പൊതു മണ്ഡലത്തിനുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ് . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പങ്കുചേരുന്നതായി പ്രസിഡന്റ് സിജി ഉലഹന്നാനും സെക്രട്ടറി കെ.വിജേഷും അനുശോചനകുറിപ്പില്‍ അറിയിച്ചു.

English summary
Kannur shed tears at the death of a dear leader Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X