കൊവിഡ് പ്രതിരോധത്തിന് നല്‍കിയ വാഹനം കാണാനില്ല, പകരമെത്തിച്ച വാഹനവും പോയി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍
കണ്ണൂര്‍: കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളുടെ അടിയന്തര സഹായത്തിനായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന നല്‍കിയ വാഹനം കാണാനില്ല എന്ന് ആരോപണം. പയ്യന്നൂരിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജയ്ഹിന്ദ് പയ്യന്നൂരിനും ഐ എന്‍ സി കെയര്‍ യൂണിറ്റിനുമായി നല്‍കിയ വാഹനമാണ് കാണാതായി എന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും രോഗികളുടെ ചികിത്സയ്ക്കുമായാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ. വാന്‍ സംഭാവന ചെയ്തിരുന്നത്. 2021 മേയ് 21-ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ രാജ്മോഹന്‍ ഉണ്ണിത്താനാണ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. പയ്യന്നൂരില്‍ വെച്ചായിരുന്നു ഫ്‌ളാഗ് ഓഫ്.
എന്നാല്‍ ഐ എന്‍ സി കെയര്‍ എന്ന പേര് എഴുതിയ വാഹനം കുറച്ച് ദിവസം ഓടിച്ച ശേഷം പിന്നീട് കാണാതായി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ തിരിമറി നടന്നു എന്ന ആരോപണത്തെ ചൊല്ലി പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഈ യോഗത്തില്‍ വാഹനത്തിന്റെ ചര്‍ച്ചയായിരുന്നു.
ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; ഉദ്ധവിനെ പോലും തറപറ്റിച്ച ഏക്‌നാഥ് ഷിന്‍ഡെ ആരാണ്?
തുടര്‍ന്ന് ഒരു പഴയ വാഹനം ഐ എന്‍ സി കെയറിന്റെ ലേബല്‍ ഒട്ടിച്ച് ജയ്ഹിന്ദ് പ്രസിഡന്റിന്റെ വീട്ടുമുറ്റത്ത് കാണപ്പെട്ടിരുന്നു. എന്നാല്‍ ഈ വാഹനവും ഇപ്പോള്‍ കാണാനില്ല. അതേസമയം വിവാദമായപ്പോള്‍ പകരം സംഘടിപ്പിച്ച പഴയ വാഹനവും വിറ്റ് പണമാക്കി എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പയ്യന്നൂര്‍ സി പി ഐ എമ്മിലെ ഫണ്ട് തിരിമറി ആരോപണവും നടപടികളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിരുന്നു.
ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍
അതിനിടയിലാണ് കോണ്‍ഗ്രസിലും ആരോപണമുയരുന്നത് എന്നത് ശ്രദ്ധേയമായി. പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് ഫണ്ടും രക്തസാക്ഷി ഫണ്ടും തിരിമറി നടത്തി എന്നാണ് സി പി ഐ എമ്മില്‍ ഉയര്‍ന്ന ആരോപണം. ഇതിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ആരോപണം ഉന്നയിച്ച സി പി ഐ എം ഏരിയ കമ്മിറ്റി അംഗത്തിനെതിരേയും സി പി ഐ എം നടപടിയെടുത്തിരുന്നു.