സാഹസികപ്രേമികളെ വരൂ: കാട്ടാമ്പള്ളി കയാക്കിങ് ടൂറിസം കേന്ദ്രം നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ആദ്യത്തെ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂരിലെ കാട്ടാമ്പള്ളിയില്‍ തുടക്കമായി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേനെ 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റര്‍ നിര്‍മിച്ചത്.വാട്ടര്‍ ലെവല്‍ സൈക്കിള്‍, പെഡല്‍ ബോട്ട്, ഇംഫാറ്റിബിള്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള റൈഡ്(മുകളില്‍ നിന്നും താഴോട്ടു സഞ്ചരിക്കാവുന്ന റബര്‍ ബോട്ടുകള്‍) തുടങ്ങി മുപ്പതു കയാക്കിങ് യൂനിറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
പൂര്‍ണമായും വെള്ളത്തില്‍ സജ്ജമാക്കിയ കയാക്കിങ് പാര്‍ക്ക് സാഹസിക വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്.ചൈനയില്‍ നിന്നുള്ള ബംബര്‍ കാറാണ് ഇതിനുപയോഗിച്ചത്. ഫ്ളോട്ടിങ് നടപാതയും സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണശാല, ദോശകോര്‍ണര്‍, എന്നിവയും ഒരുക്കിയിട്ടണ്ട്.

ഇവിടെ കയാക്ക് സ്റ്റോര്‍, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇന്‍ഫന്റാബില്‍ ബോട്ടുകള്‍ എന്നിവയാണുള്ളത്. ചുറ്റുമതില്‍, സൗരവിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ലാന്‍ഡ്സകേപ്പിങ്, പാര്‍ക്കിങ് ഏരിയ, ഇന്റര്‍ലോക്കിങ്, ഫ്ളോട്ടിങ് ബോട്ട്ജെട്ടി എന്നിവയും ഒരുക്കിയിട്ടുണ്ട്.
തീര്‍ത്തും മാലിന്യരഹിതമായിരിക്കും കയാക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. സമീപഭാവിയില്‍ ടൂറിസം കേന്ദ്രത്തിനെ കയാക്കിങ് അക്കാദമിയായി ഉയര്‍ത്തും. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള സാഹസിക ടൂറിസംപദ്ധതിക്ക് വന്‍ സാധ്യതകളാണ് വിനോദസഞ്ചാരവകുപ്പ് കണക്കുകൂട്ടുന്നത്. ഇതിലൂടെ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ ലൈനായി കയാക്കിങ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.വി സുമേഷ് എം. എല്‍. എ, ജില്ലാകളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications