ഷാജിയെ തോല്‍പ്പിക്കും; ആ ലീഡ് തന്നെ ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ്, യുഡിഎഫും ഉയര്‍ത്തുന്നു മറ്റൊരു ലീഡ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പരമ്പരാഗത ഇടത് കോട്ടകളില്‍ ഒന്നാണ് അഴീക്കോട്. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎം ഷാജി എത്തിയതോടെ മണ്ഡലത്തിന്റെ ചിത്രം മാറി. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ എം പ്രകാശന് മാസ്റ്ററെ 493 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കെഎം ഷാജി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. മണ്ഡലത്തില്‍ നിന്നും വിജയിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥിയല്ലാത്ത രണ്ടാമത്തെ നേതാവായിരുന്നു കെ എം ഷാജി. എംവി രാഘവന് ആയിരുന്നു അതിന് മുമ്പ് സിപിഎമ്മിനെ അഴീക്കോട് തോല്‍പ്പിച്ച ഏക നേതാവ്. 1987 ലെ തിരഞ്ഞെടുപ്പിലായിരുന്നു അത്.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

അഴീക്കോട് മണ്ഡലം
2016 ല്‍ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കണമെന്ന നിലപാടിലായിരുന്നു സിപിഎം. ലീഗില്‍ കെഎം ഷാജി തുടര്‍ന്നപ്പോള്‍ സിപിഎം എംവി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ് കുമാറിനെ രംഗത്തിറക്കി. സംസ്ഥാനം തന്നെ ശ്രദ്ധിച്ച ആ പോരാട്ടത്തിലും ഷാജിയെ വീഴ്ത്താന്‍ സിപിഎമ്മിന് സാധിച്ചില്ല. 2287 വോട്ടുകള്‍ക്ക് ഷാജി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നറുക്ക് വീണത് സുമേഷിന്
ഇത്തവണ ഏറെ നേരത്തെ തന്നെ അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് സിപിഎം തുടക്കം കുറിച്ചിരുന്നു. എംവി നികേഷ് കുമാര്‍, മുന്‍ എംഎല്‍എ പ്രകാശന് മാസ്റ്റര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് എന്നിവരുടെ പേരുകള്‍ക്കായിരുന്നു മുന്‍ഗണന. ഒടുവില്‍ മണ്ഡലത്തിലെ സ്വീകാര്യത കൂടി കണക്കിലെടുത്ത് കെവി സുമേഷിന് നറുക്ക് വീഴുകയായിരുന്നു.

ചുമതല ജയരാജന്
കെഎം ഷാജിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ലഭിച്ചതോടെ വലിയ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ വലിയ വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്നും ഇടത് ക്യാമ്പ് അവകാശപ്പെടുന്നു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല പി ജയരാജന് ആണെന്നും ഇടത് പ്രവര്‍ത്തകരില്‍ ആവേശം വര്‍ധിപ്പിക്കുന്നു.

ഭൂരിപക്ഷം
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 8456 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കെവി സുമേഷിന്റെ ഭൂരിപക്ഷം ഇതിന് മുകളില്‍ പോവുമെന്നും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു. ഇടത് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടാണ് എല്‍ഡിഎഫ് പ്രചാരണം.

അനുകൂല ഘടകം
മണ്ഡലത്തിലെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നം, കെഎം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്, അനധികൃത സ്വത്ത് സമ്പാദന ആരോപണം തുടങ്ങിയ ഘടകങ്ങളും ഇത്തവണ അനുകൂലമാവുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. അതേസമയം മറുവശത്ത് തുടക്കത്തില്‍ ആശങ്കകള്‍ ഉണ്ടായെങ്കിലും കെഎം ഷാജിക്ക് തന്നെ മൂന്നാം തവണയും ലീഗ് അവസരം നല്‍കുകയായിരുന്നു.

മാറാനൊരുങ്ങിയ ഷാജി
മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ആദ്യമേ മനസ്സിലാക്കിയ നേതാക്കളില്‍ ഒരാള്‍ കെഎം ഷാജിയാണെന്നാണ് എതിരാളികളുടെ ആരോപണം. അഴീക്കോട് മണ്ഡലം വിടാനുള്ള ഷാജിയുടെ നീക്കങ്ങളാണ് അവര്‍ ആയുധമാക്കുന്നത്. അഴീക്കോടിനേക്കാള്‍ സുരക്ഷിതമായ ഒരു മണ്ഡലം കെഎം ഷാജിയും ഇത്തവണ ആഗ്രഹിച്ചിരുന്നു.

തിരുവമ്പാടി, തിരൂരങ്ങാടി
ഈ ആവശ്യം ഷാജിയോട് അടുപ്പമുള്ളവര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാസര്‍കോട്, തിരുവമ്പാടി, തിരൂരങ്ങാടി സീറ്റുകളായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. എന്നാല്‍ അഴീക്കോട് വിജയ സാധ്യത ഷാജിക്ക് തന്നെയാണെന്ന് വിലയിരുത്തലായിരുന്നു പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.

കണ്ണൂര്‍-അഴീക്കോട്
കോണ്‍ഗ്രസുമായി കണ്ണൂര്‍-അഴീക്കോട് മണ്ഡലങ്ങള്‍ വെച്ച് മാറാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തയ്യാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും 21857 വോട്ടിന്റെ ലീഡ് നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

ബിജെപിയും
ബിജെപിക്കായി മത്സരിക്കുന്നത് മുന്‍ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്താണ്. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ബിജെപിക്കായി മത്സരിച്ച എവി കേശവന് മണ്ഡലത്തില്‍ നിന്നും നേടിയത് 12580 വോട്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 10065 ആയി ഇടിഞ്ഞു. ബിജെപി അധികമായി പിടിക്കുന്ന വോട്ടുകള്‍ വിജയത്തില്‍ നിര്‍ണ്ണായകമാവും.
നയനരാജിന്റെ പുതിയ ചിത്രങ്ങള്‍-കാണാം
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications