• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മട്ടന്നൂര്‍ മണ്ഡല പരിചയം; 1957 ല്‍ തുടങ്ങുന്ന ചരിത്രം, ആകെയുണ്ടായത് 4 തിരഞ്ഞെടുപ്പും 2 എംഎല്‍എമാരും

കണ്ണൂരിലെ സിപിഎമ്മിന്‍റെ ഏറ്റവും ഉറച്ച കോട്ടയാണ് മട്ടന്നൂര്‍. 1957 ല്‍ തുടങ്ങുന്നതാണ് മട്ടന്നൂര്‍ മണ്ഡലത്തിന്‍റെ ചരിത്രമെങ്കിലും ആകെ നാല് തിരഞ്ഞെടുപ്പുകളും രണ്ട് എംഎല്‍എമാരുമാണ് മട്ടന്നൂരിന് ഉണ്ടായിട്ടുള്ളത് 1957 ല്‍ രൂപം കൊണ്ട മട്ടന്നൂര്‍ മണ്ഡലം 1965 ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇല്ലാതായി. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം 2011 ലാണ് മണ്ഡലം പുനഃര്‍ജനിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന നാല് തവണയും ഇടതുപക്ഷം മിന്നും ജയം സ്വന്തമാക്കി. പിണറായി വിജയന്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനാണ് നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

മട്ടന്നൂര്‍ മണ്ഡലം

മട്ടന്നൂര്‍ മണ്ഡലം

1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എന്‍ ഇ ബലറാമാണ് മട്ടന്നൂരില്‍ നിന്നും മത്സരിച്ച് വിജയിക്കുന്നത്. കോണ്‍ഗ്രസിലെ കുഞ്ഞിരാമന്‍ നായരായിരുന്നു എതിരാളി. ആദ്യമത്സരത്തില്‍ 10451 വോട്ടിനായിരുന്നു ബലറാമിന്‍റെ വിജയം. 1960 ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ പിഎസ്പിയിലെ അച്യുതനെ പരാജയപ്പെടുത്തി രണ്ടാമതും ബലറാം മട്ടന്നൂരില്‍ ചെങ്കൊടി പാറിച്ചു. അത്തവണ ഭൂരിപക്ഷം 85 വോട്ടുകള്‍ മാത്രമായിരുന്നു.

മണ്ഡലം ഇല്ലാതാവുന്നു

മണ്ഡലം ഇല്ലാതാവുന്നു

1965 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തോടെ മട്ടന്നൂര്‍ മണ്ഡലം ഇല്ലാതായി. മട്ടന്നൂരിന്‍റെ ഭാഗങ്ങള്‍ പലപ്പോഴായി കൂ​ത്തു​പ​റ​മ്പ്, ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളു​െ​ട ഭാ​ഗ​മാ​യി മാറുകയായിരുന്നു. 2011 ലെ മണ്ഡലന പുനഃര്‍നിര്‍ണ്ണയത്തോടെയാണ് മട്ടന്നൂര്‍ മണ്ഡലത്തിന് പുനര്‍ജന്മമുണ്ടായത്. അതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പില്‍ ഇപി ജയരാജന്‍ വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു.

ഇപി ജയരാജന്‍റെ വിജയം

ഇപി ജയരാജന്‍റെ വിജയം

2011 ല്‍ സോഷ്യലിസ്റ്റ് ജനതാദളിലെ ജോസഫ് ചാവറയ്ക്കെതിരെ 30512 വോട്ടിനായിരുന്നു ഇപി ജയരാജന്‍റെ വിജയം. 2016 ല്‍ ഭൂരിപക്ഷം 43381 ആയി ഉയര്‍ത്തി ജയരാജന്‍ വീണ്ടും നിയമസഭയില്‍ എത്തി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മുപ്പതിനായിരിത്തിലേറെ വോട്ടന്‍റെ മേല്‍കൈ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ സുധാകരന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ 7488 വോട്ടിന്‍റെ ലീഡ് ഇടത് സ്ഥാനാര്‍ത്ഥിയായി പികെ ശ്രീമതി ടീച്ചര്‍ക്കായിരുന്നു.

മ​ണ്ഡ​ല സ്​​ഥി​തി വി​വ​രം

മ​ണ്ഡ​ല സ്​​ഥി​തി വി​വ​രം

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യും ത​ല​ശ്ശേ​രി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട ചി​റ്റാ​രി​പ്പ​റ​മ്പ്, കീ​ഴ​ല്ലൂ​ർ, കൂ​ടാ​ളി, മാ​ലൂ​ർ, മാ​ങ്ങാ​ട്ടി​ടം, കോ​ള​യാ​ട്, തി​ല്ല​​േ​ങ്ക​രി പഞ്ചായത്തുകള്‍ക്ക് പുറമെ ത​ളി​പ്പ​റ​മ്പ്​ താ​ലൂ​ക്കി​ലെ പ​ടി​യൂ​ർ,ക​ല്യാ​ട്​ പ​ഞ്ചാ​യ​ത്തു​ക​ളും ചേര്‍ന്നതാണ് മട്ടന്നൂര്‍ മണ്ഡലം. ഇടതുപക്ഷം എതിരാളികള്‍ ഇല്ലാതെ ഭരിക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. ആകെ 177911 വോ​ട്ട​ർ​മാ​രാ​ണ്​ മണ്ഡലത്തില്‍ ഉള്ളത്.

ഇത്തവണത്തെ സാധ്യത

ഇത്തവണത്തെ സാധ്യത

എല്‍ഡിഎഫില്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ സാധ്യത ഇപി ജയരാജനാണ് ആണ്. രണ്ട് ടേം നിബന്ധന ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ഇളവ് ലഭിച്ചേക്കും. ആരോഗ്യ മന്ത്രി കെകെ ശൈലജയെ മട്ടന്നൂരിലേക്ക് കൊണ്ടുവന്ന് ഇപി ജയരാജനെ കല്യാശേരിയിലേക്ക് മാറ്റുക എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് രക്തസാക്ഷി ഷുഹൈബിന്‍റെ ബന്ധുക്കളില്‍ അരെയെങ്കിലും മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചന.

യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

  English summary
  kerala assembly election 2021; Mattanur assembly constituency election history
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X