ധര്‍മടത്ത് കെ സുധാകരന്‍ മത്സരിക്കണം: മറുപടിക്കായി കാത്തുനില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി
കണ്ണൂർ: നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് നിന്ന് മത്സരിക്കേണ്ട സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾ ഉടലെടുക്കുന്നത്.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

സുധാകരന് വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം നിയമസഭാ മണ്ഡലത്തിൽ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ സംഭവത്തോട് പ്രതികരിച്ചത്. അതേ സമയം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപത്തിനായി സുധാകരന്‍റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ മത്സരിക്കുന്നത് തന്നെയാണ് കെപിസിസിയുടെ താൽപ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ തന്നെ മത്സരിക്കണമെന്ന നിലപാടാണ് വിഡി സതീശനും സ്വീകരിച്ചിട്ടുള്ളത്.

ഉടൻ പരിഹാരം
സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ വലിയ പ്രശ്നങ്ങളുണ്ടായില്ലെന്നും സിപിഎമ്മിൽ പോലും പരസ്യ പ്രതികരണങ്ങളുണ്ടായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിലാവട്ടെ ഇത്തരം കാര്യങ്ങളുണ്ടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി ഇടപെട്ട് കണ്ണൂരിലെ പാർട്ടി പ്രവർത്തകരുടെ അതൃപ്തി ഇന്ന് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യം ഉന്നയിച്ചു
ധര്‍മടത്ത് സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് മണ്ഡലം ഭാരവാഹികളും കോൺഗ്രസ് പ്രവർത്തകരും സുധാകരനെ നേരിൽക്കണ്ട് ആവശ്യമുന്നയിച്ചിരുന്നു. കെ സുധാകരന്റെ വീട്ടിലെത്തിയാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാട് മാറ്റാൻ സുധാകരൻ തയ്യാറായിട്ടില്ല. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണക്കാന്‍ നേരത്തെ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാർത്തകൾ തള്ളി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ധർമ്മടത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും സുധാകരൻ പറഞ്ഞു.

ധർമ്മടത്ത് അനിശ്ചിതാവസ്ഥ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായെങ്കിലും ധർമ്മടത്ത് മാത്രമാണ് അനിശ്ചിതാവസ്ഥ തുടരുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടതുപക്ഷത്തിന് സമ്പൂർണ്ണ ആധിപത്യവുമുള്ള ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് യുഡിഎഫ് നേരത്തെ പരിഗണിച്ചിരുന്നതെങ്കിലും ഈ സീറ്റ് ഏറ്റെടുക്കാൻ ദേവരാജൻ വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചിരുന്നു. ഇതിനെതിരെ സി രഘുനാഥ് രംഗത്തെത്തുകയായിരുന്നു. ഇതോടെ ധർമ്മടത്തേക്ക് സി രഘുനാഥിനെ പരിഗണിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഊർജ്ജിതമായിരുന്നു.

വിമത നീക്കം
യുഡിഎഫ് വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുകയാണെങ്കിൽ ധർമ്മടത്ത് താൻ വിമതനായി മത്സരിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിയായ സി രഘുനാഥ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രാദേശിക വികാരം കണക്കിലെടുത്ത് വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ട് പോകുകയായിരുന്നു.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications