• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോൺഗ്രസ് കോട്ടയായ ഇരിക്കൂറും പേരാവൂരും ട്വിസ്റ്റ്?തലശ്ശേരിയിൽ പൊടിപാറും.. കണ്ണൂരിൽ 6 മണ്ഡലങ്ങൾ നിർണായകം

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനിക്കാൻ ഇനി അവസാനിക്കുന്നത് മൂന്നേ മൂന്ന് ദിവസമാണ്. ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലങ്ങളിൽ എല്ലാം അവസാനവട്ട പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ.

കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്ന കണ്ണൂരിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തവണ പ്രധാനമായും ആറ് മണ്ഡലങ്ങളിലാണ് മുന്നണികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന് കാരണവുമുണ്ട്.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

 11 ൽ മൂന്ന്

11 ൽ മൂന്ന്

ജില്ലയിൽ 11 മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ 2016 ൽ മൂന്ന് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. 10 ഇടത്ത് എൽഡിഎഫിനും വിജയിക്കാനായി. എന്നാൽ ഇത്തവണ ആറ് സീറ്റുകളിൽ അപ്രതീക്ഷിത പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. അതിലൊന്നാണ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഇരിക്കൂർ.

ഇരിക്കൂറിൽ പ്രതിസന്ധി

ഇരിക്കൂറിൽ പ്രതിസന്ധി

39 വർഷം കെസി ജോസഫ് ജയിച്ച ,കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് ഇരിക്കൂർ. ഇത്തവണ കെസി ജോസഫ് മത്സര രംഗത്ത് ഇല്ല. എങ്കിലും അനായാസ വിജയം സാധ്യമാകുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു യുഡിഎഫ്. എന്നാൽ സ്ഥാനാർത്ഥി തർക്കമാണ് യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്.

 സ്ഥാനാർത്ഥി തർക്കം

സ്ഥാനാർത്ഥി തർക്കം

പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ സീറ്റായ ഇരിക്കൂറിൽ ഗ്രൂപ്പ് നോമിനി സോണി സെബാസ്റ്റ്യന് നൽകാതെ സജീവ് ജോസഫിന് സീറ്റ് നൽകിയതാണ് മുന്നണിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചത്. ഇതോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. യുഡിഎഫിൽ തർക്കം കൊഴുക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി സജി കുറ്റിയാനിമറ്റം രണ്ടുതവണ മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കി മണ്ഡലത്തിൽ മുന്നേറ്റം നേടിയിരുന്നു.

 കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനം

കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനം

മാത്രമല്ല എൽഡിഎഫിന്റെ പരമ്പരാഗത വോട്ടിന് പുറമെ കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകളും ഇത്തവണ മറയുമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്.അതേസമയം രാഹുൽ ഗാന്ധി എത്തുന്നതോടെ കോൺഗ്രസിന് അനുകൂലമാകും കാര്യങ്ങൾ എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. ശനിയാഴ്ചയാണ് രാഹുൽ ഇരിക്കൂറിൽ എത്തുന്നത്.

പേരാവൂരിനെ ബാധിക്കുമോ?

പേരാവൂരിനെ ബാധിക്കുമോ?

സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറിയിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നോട്ട് പോയത് മുന്നണി കേന്ദ്രങ്ങൾക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇരിക്കൂറിലെ എ വിഭാഗമുയർത്തിയ കലാപത്തിന്റെ തീയും പുകയും പേരാവൂരിനേയും ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഹാട്രിക്ക് ഉറപ്പിക്കാൻ

ഹാട്രിക്ക് ഉറപ്പിക്കാൻ

ഇക്കുറി പേരാവൂര്‍ മണ്ഡലത്തില്‍. ഹാട്രിക് ഉറപ്പിക്കാനാണ് അഡ്വ. സണ്ണി ജോസഫ് കളത്തിലിറങ്ങിയത്. എന്നാൽ ഇതിന് തടയിടാന്‍ യുവനേതാവായ സക്കീര്‍ ഹുസൈനിലൂടെ സാധിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.അതേസമയം ഇത്തവണ ജില്ലയിൽ പൊടിപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുന്നത് മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റായ അഴിക്കോടാണ്.

സിപിഎമ്മിന് അഭിമാന പോരാട്ടം

സിപിഎമ്മിന് അഭിമാന പോരാട്ടം

കെഎം ഷാജിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യമേ സിപിഎമ്മിന് മണ്ഡലത്തിൽ ഉള്ളൂ. കെവി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. കെഎം ഷാജിയോട് നേരിട്ട് കൊമ്പ് കോർക്കാറുള്ള ജയരാജനെ സംബന്ധിച്ചും ഇവിടുത്തെ മത്സരം നിർണായകമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷിന് വേണ്ടി കൊണ്ടുപിടിച്ച പ്രചരണത്തിലാണ് അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട മണ്ഡലത്തിൽ തദ്ദേശ തിിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നേടാനായത് സിപിഎമ്മിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. കെ സുധാകരൻ എംപിയുടെ വീടിരിക്കുന്ന കണ്ണൂർ മണ്ഡലത്തിലും ഇത്തവണ മത്സരം പ്രവചനാതീതമാണ്. 2016 ൽ കപ്പിനും ചുണ്ടിനുമിടയിലാണ് കാലങ്ങളായി സൂക്ഷിച്ച മണ്ഡലം യുഡിഎഫിന് കൈവിട്ടത്.

കണ്ണൂരിൽ പോരാട്ടം

കണ്ണൂരിൽ പോരാട്ടം

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ 1196 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. ഇത്തവണയും ഇരുവരും തമ്മിലാണ് മത്സരം. അട്ടിമറികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. എൽജെഡിയുടെ മുന്നണി പ്രവേശത്തോടെ കൂത്തുപറമ്പിൽ കാര്യങ്ങൾ അനുകൂലമെന്ന് എൽഡിഎഫ് ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്ു.

കൂത്തുപറമ്പിൽ ആവേശം

കൂത്തുപറമ്പിൽ ആവേശം

കഴിഞ്ഞ തവണ എല്‍ജെഡി മുന്നണിയിലില്ലാത്ത സമയത്ത് തന്നെ കെകെ ശൈലജയ്ക്ക് മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ഇക്കുറി മികച്ച ലീഡ് നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. അതേസമയം വിദേശത്തും സ്വദേശത്തും ശ്രദ്ധേയനായ വാണിജ്യ സംരംഭകന്‍ കൂടിയായ മുസ്ലിം ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടത് അപ്രമാധിത്തത്തിന് തടയിടാൻ കഴിയുമെന്ന് യുഡിഎഫ് കരുതുന്നു.

തലശ്ശേരിയിൽ എന്ത്?

തലശ്ശേരിയിൽ എന്ത്?

തദ്ദേശ തിരഞ്ഞെടുപ്പിൽ 45000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തലശേരിയിൽ മണ്ഡലം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെ കടുത്ത മത്സരത്തിനാണ് തലശേരിയിൽ വഴിയൊരുങ്ങിയിരിക്കുന്നത്.സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിന് ബിജെപി അവിടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബിജെപി വോട്ട് യുഡിഎഫിലേക്ക് പോകുമെന്നാണ് എൽഡിഎഫ് കരുതുന്നത്.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ഇടതുപക്ഷ സർക്കാരിന് ആൻറണിയുടെ വിമർശനം | Oneindia Malayalam

  English summary
  Kerala assembly election 2021; tight competition in 6 constituencies at kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X