നിയമസഭാ തിരഞ്ഞെടുപ്പ്:മട്ടന്നുരിൽ മന്ത്രി കെകെ ശൈലജയെ നേരിടാൻ ദ്വിമുഖ തന്ത്രവുമായി യുഡിഎഫ്
മട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിൽ ജനവിധി തേടുന്ന മന്ത്രി കെകെ ശൈലജയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതിനായി അണിയറയിൽ കോൺഗ്രസ് തന്ത്രങ്ങളൊരുക്കുന്നു. പാലത്തായി പീഡന കേസിലെ ഇരയായ പെൺകുട്ടിയെയും കുട്ടിയുടെ മാതാവ് കൊടുത്ത പീഡന കേസിലും സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിട്ടും കെ കെ ശൈലജ ഇടപെട്ടിട്ടില്ലെന്നു ചുണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം നടത്തുക കുത്തുപറമ്പ് മണ്ഡലത്തിൽ നിന്നും അതിന് തൊട്ടടുത്തുള്ള സ്വന്തം ജന്മനാടായ മട്ടന്നുരിൽ ജനവിധി തേടുന്ന മന്ത്രി കെ.കെ ശൈലജയ്ക്കെതിരയുള്ള പ്രചാരണായുധമായി പാലത്തായി കേസ് മാറും.
ഇതു കൂടാതെ കൊലപാതക രാഷ്ട്രീയവും യു.ഡി.എഫ് പ്രചാരണ വിഷയമാക്കാം. യുത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ശുഹൈബ് വധ കേസ് വൻ പ്രചാരണ വിഷയമാക്കാനും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഷുഹൈബിന്റെ ബന്ധുക്കളെയിറക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഇതിനായി
ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദിനെയും സഹോദരിമാരെയും പ്രചാരണത്തിനായി ഇറക്കും. ഇതേടെ മട്ടന്നൂർ മണ്ഡലത്തിൽ അക്രമ രാഷ്ട്രീയത്തിനെ കേന്ദ്രീകരിച്ചുള്ള ചർച്ചയും ഉയർന്നു വരുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

2018 ഫെബ്രുവരി 12ന് മട്ടന്നൂർ തെരൂരിൽ വച്ചാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്ന കൊല. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ സി.പി.എം പുറത്താക്കിയിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഷുഹൈബിന്റെ കൊലപാതകം. വിജയ സാദ്ധ്യത എന്നതിലുപരി സി.പി.എമ്മിന്റെ കൊലപാതക രാഷ്ടീയം തുറന്നുകാട്ടാനുള്ള അവസരം എന്ന നിലയിലാണ് കോൺഗ്രസും യു.ഡി.എഫും ശുഹൈബിന്റെ ബന്ധുക്കളെ രംഗത്തിറക്കുന്നതിലുടെ ലക്ഷ്യമിടുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് മട്ടന്നുരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങാൻ സാധ്യത.
എൽ.ഡി.എഫ് കോട്ടയായ മട്ടന്നുരിൽ ഇക്കുറി ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. മന്ത്രി ഇ.പി ജയരാജന്റെ സിറ്റിങ് സീറ്റാണ് മട്ടന്നൂർ. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം ഇ.പിക്ക് നൽകിയ മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ. എന്നാൽ നേരത്തെ ജനതാ ദളിന് കൊടുത്ത സീറ്റുകളിലൊന്നായിരുന്ന മട്ടന്നൂർ എന്നാൽ ദൾ ഇടതുമുന്നണിയിലേക്ക് കുറുമാറിയതിനാൽ മട്ടന്നൂർ ഇക്കുറി കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications