Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനബോർഡുകളിലെ നിയമനം: ഭേദഗതി നിർദേശിച്ച് ഗവർണർ, കണ്ണൂർ സർവകലാശാലക്ക് തിരിച്ചടി

കണ്ണൂർ:പഠന ബോർഡുകളിലേക്കുള്ള നിയമനത്തിൽ കണ്ണൂർ സർവകലാശാലക്ക് തിരിച്ചടി.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല സമർപ്പിച്ച പട്ടികയിൽ ഭേദഗതി നിർദ്ദേശിച്ചു. യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കാനാണ് ഗവർണറുടെ ആവശ്യം. ഇവർക്ക് പകരം യോഗ്യതയുള്ള ആളുകളെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കണം.

ഓരോ വിഷയങ്ങളിൽ വിദഗ്ധരായവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകി.
സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ഏറെ നാളായി കണ്ണൂർ സർവകലാശാല സംബന്ധിച്ച വിഷയങ്ങളിൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.ഇതിന് പിന്നാലെയാണ് സർവകലാശായക്ക് തിരിച്ചടി നൽകി പഠനബോർഡുകളിലെ നിയമനത്തിലും ശക്തമായ ഗവർണറുടെ നടപടി.

governor

പഠന ബോർഡിലേക്ക് അധ്യാപകരെ നിർദ്ദേശിക്കേണ്ടത് ചാൻസലർ എന്ന നിലക്ക് ഗവർണറായിരുന്നു.എന്നാൽ ഇത് മറികടന്ന് വൈസ് ചാൻസലർ 72 അധ്യാപകരെ ഉൾപ്പെടുത്തി പഠനബോർഡ് രൂപീകരിക്കുകയായിരുന്നു. ഹൈക്കോടതിയിൽ ഈ വിഷയം എത്തിയപ്പോൾ പഠനബോർഡ് റദ്ദാക്കാനാണ് കോടതി തീരുമാനമെടുത്തത്.

പിന്നാലെ പഠനബോർഡ് രൂപീകരിക്കാൻ ഇതേ അംഗങ്ങളെ തന്നെ നിലനിർത്തി വൈസ് ചാൻസലർ സമീപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.വിഷയത്തിൽ എത്രയും വേഗം അതാത് മേഖലകളിൽ വിദഗ്ധരായിട്ടുള്ള അധ്യാപകരെ നിയമിക്കണമെന്നാണ് ഗവർണറുടെ നിർദേശം. കൃത്യമായ അടിസ്ഥാന യോഗ്യതയും അംഗീകാരവുമുള്ള അധ്യാപകരെയും നിശ്ചയിച്ചുകൊണ്ട് വേണം പുതിയ പട്ടിക തയ്യാറാക്കാൻ എന്നുമാണ് ഗവർണറുടെ കർശന നിർദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+