കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വനിതാ നേതാവിനെ മുൻനിർത്തി കണ്ണൂർ കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാൻ എൽഡിഎഫ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗമായ എൻ.സുകന്യയെ മുൻനിർത്തി കണ്ണൂർ കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി സി.പി.എം രംഗത്തിറങ്ങി.സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിലേക്ക് കടന്ന സി.പി.എം അതു ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സുകന്യയുടെ സ്ഥാനാർത്ഥിത്യം പ്രവർത്തകരും ഘടകകക്ഷികളും ഏറെ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപ: കൊവിഡ് നിയന്ത്രണം കർശനമാക്കി സർക്കാർമാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപ: കൊവിഡ് നിയന്ത്രണം കർശനമാക്കി സർക്കാർ

ജനറൽ സീറ്റായ പൊടികുണ്ടിൽ വനിതാ സ്ഥാനാർത്ഥിയെ കളത്തിലിറക്കിയ സി.പി.എം സ്ത്രീ വിഭാഗ വോട്ടുകൾ ലക്ഷ്യമിടുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോടു നിന്നോ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നോ നിയമസഭയിലേക്ക് മത്സരിക്കുമെന്നു കരുതപ്പെട്ടിരുന്ന നേതാവാണ് സുകനു .എന്നാൽ കണ്ണൂർ കോർപറേഷൻ തിരിച്ചുപിടിക്കുന്നതിനായി പാർട്ടി സുകന്യയോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ പുതുമുഖത്തെ കളത്തിലിറക്കി അതിശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്.

kannurcorp-1

കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍. സുകന്യയെ പൊടിക്കുണ്ട് വാര്‍ഡില്‍ നേരിടാന്‍ 22കാരിയെ ഇറക്കിയാണ് യു.ഡി.എഫ് മറുപടി നൽകിയത്.

യൂത്ത് കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് സെക്രട്ടറി കെ.പി ഹരിതയെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. പൊടിക്കുണ്ട് നാദാപുരം ഹൗസിലെ കെ.പി രതീശന്റെ മകളായ ഹരിത വിദ്യാര്‍ത്ഥികാലം മുതലേ സജീവ രാഷ്്ട്രീയ പ്രവര്‍ത്തകയാണ്. ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമയുള്ള ഹരിത വാര്‍ഡില്‍ സുപരിചിതയാണ്. കഴിഞ്ഞതവണ എല്‍.ഡി.എഫാണ് ഇവിടെ വിജയിച്ചത്. എന്നാല്‍ ഇക്കുറി ചരിത്രം മാറ്റിയെഴുതാനാവുമെന്നാണ് ഹരിത പറയുന്നത്. തോല്‍ക്കുന്ന സേനയുടെ സൈന്യാധിപയാവുന്നതിനേക്കാള്‍ നല്ലത് ജയിക്കുന്ന സേനയുടെ പടയാളിയാവുന്നതാണ്. ഇതാണ് പൊടിക്കുണ്ടിലെ വോട്ടര്‍മാര്‍ക്ക് മുമ്പാകെ ഹരിത ഉയര്‍ത്തുന്ന മുദ്രാവാക്യം. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരുപക്ഷെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരിക്കും ഹരിത. ഹരിത നേരിടുന്നതോ ജില്ലയിലെ രാഷ്്ട്രീയ രംഗത്ത് തഴക്കവും വഴക്കവും വന്ന എന്‍. സുകന്യയെ. എസ്.എഫ്.ഐയിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ സുകന്യ കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ സുകന്യ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യുവിന്റെ ഭാര്യയാണ്. സുകന്യയുടെ കന്നിയങ്കമാണിത്. രണ്ടു സ്ഥാനാര്‍ഥികളും താമസിക്കുന്നത് പൊടിക്കുണ്ട് വാര്‍ഡില്‍ തന്നെ. ഹരിതയുടെ ഭര്‍ത്താവ് കെ. നികേഷിന്റെ കുടുംബമൊന്നാകെ ഇടതുപക്ഷ അനുഭാവികളാണ് എന്ന പ്രത്യേകതയുമുണ്ട്. എന്തായാലും കണ്ണൂർ കോർപറേഷനിൽ ഏറ്റവും ശക്തമായ മത്സരമാണ് പൊടിക്കുണ്ടില്‍ നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Kerala Local body election: LDF plans to win in Kannur corporation with woman candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X