പൂട്ടിയിട്ട വീടുകള്‍ ഇനി സേഫാക്കാം: പോല്‍ ആപ്പുമായി പൊലിസ്
കണ്ണൂര്‍: വീട് പൂട്ടി പുറത്തുപോകുന്നവര്‍ കൊള്ളയടിക്ക് ഇരയാകാതിരിക്കാന്‍ നൂതന പദ്ധതിയുമായി കേരളാ പൊലീസ്. പൂട്ടിയിട്ട വീടുകളില്‍ കൊള്ളയടിക്കുന്നത് പതിവായതോടെയാണ് പൊലീസ് പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചത്. പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയാണ് പൂട്ടിയിട്ട വീടുകളിലെ കവര്‍ച്ച തടയാന്‍ പൊലിസ് പദ്ധതി ആവിഷ്‌കരിച്ചത്.
പോല്‍ ആപ്പെന്ന ഈ ആപ്പില്‍ വീടുപൂട്ടി ടൂര്‍ പോകുന്നവരും പുറത്തേക്ക് പോകുന്നവരുമായ വീട്ടുടമകള്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഇത്തരം വീടുകള്‍ക്ക് വീട്ടുകാര്‍ തിരിച്ച് വരുന്നതു വരെ പൊലിസ് സുരക്ഷയൊരുക്കും.

ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്നാണ് പൊലിസിന്റെ ഔദ്യോഗികമായ ഈ ആപ്ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. ഇതിനു ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. വീടിരിക്കുന്ന സ്ഥലം, ലാന്‍ഡ്മാര്‍ക്ക്, ഫോണ്‍, ജില്ല എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇതിനു ശേഷം നല്‍കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ വിവരം അതത് പൊലിസ് സ്റ്റേഷനിലെ വെബ് പോര്‍ട്ടലിലെത്തും.
വെബ് പോര്‍ട്ടലില്‍ നിന്നാണ് പൊലിസിന്റെ വിവിധ പെട്രോളിങ് സംഘങ്ങള്‍ക്ക് ഈ വീടിനെ കുറിച്ചുള്ള വിവരം കൈമാറും. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിക്ക് കണ്ണൂരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടൊണ് ജില്ലാ പൊലിസ് അധികൃതര്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയില്‍ പൂട്ടിയിട്ട വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം പതിവായതോടെയാണ് പൊലിസ് പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയത്.
ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണവും പൊലിസ് നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസക്കാലമായി കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ച നടക്കുന്നത് പതിവായിരിക്കുകയാണ്. ജില്ലയിലെ മിക്ക ക്ഷേത്രങ്ങളും ഭണ്ഡാരവും ശ്രീകോവിലും കൊള്ളയടിച്ചു.
കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രം അടുത്ത കാലത്തായി മൂന്ന് വീടുകള്‍ കവര്‍ച്ചയ്ക്കിരയായി. പയ്യന്നൂരില്‍ വീട്ടുകാര്‍ വീടുപൂട്ടിയിറങ്ങി മൂന്ന് മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിയെങ്കിലും അതിനിടയില്‍ നടന്ന മോഷണം പൊലിസുകാരെപ്പോലും ഞെട്ടിച്ചതാണ്.












Click it and Unblock the Notifications