വെറുപ്പും നുണയും പ്രചരിപ്പിക്കുന്ന കേരളാ സ്റ്റോറിയെന്ന വിവാദസിനിമ പ്രദര്‍ശിപ്പിക്കരുത്: കാന്തപുരം
കണ്ണൂര്‍: കേരളാ സ്റ്റോറിയെന്ന വിവാദ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി കാന്തപുരം. വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന ആവിഷ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും ഇന്ത്യന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു. എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം സഹിഷ്ണുത കൊണ്ടും സാഹോദര്യം കൊണ്ടും മാനവിക വിചാരങ്ങള്‍ കൊണ്ടും പേരു കേട്ട നാടാണ്. സമീപകാലത്തായി മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പല പ്രവര്‍ത്തനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു പിന്നില്‍ പല താത്പര്യങ്ങളുണ്ട്.

അങ്ങിനെയൊരു പ്രതിലോമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീര്‍ത്തും തെറ്റായ പ്രചാരണമാണിത്.
ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല ലൗ ജിഹാദ് എന്നത് നമ്മുടെ നാട്ടില്‍ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാര്‍ലമെന്റു തീര്‍പ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചരണം നടത്തുന്നത് നാടിനെ കുറിച്ച് നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം. പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂര്‍വ ചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണ്.
മനുഷ്യര്‍ക്ക് സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവസരമാണ് രാജ്യത്തിന്റെ മേന്മ. ഭയന്നു ജീവിക്കുന്നവരുള്ള രാജ്യത്ത് മറ്റെന്തു വികസനം ഉണ്ടായിട്ടും കാര്യമില്ല. ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ എല്ലാവര്ക്കും ലഭിക്കണം. വിശ്വാസവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടരുത്. ഒരു കാരണത്താലും ഇന്ത്യയിലെ മനുഷ്യര്‍ വിഭജിക്കപ്പെടരുത്. ഇന്ത്യക്കാര്‍ എന്നതില്‍ നമുക്ക് അഭിമാനം വേണം. ഇന്ത്യ നമ്മുടെതല്ലെന്ന് നാം വിചാരിക്കരുത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ നമ്മള് ഇന്ത്യന്‍ ജനത എന്ന് തെളിമയോടെ പറയാന്‍ നമുക്ക് സാധിക്കണം.
ഭാവിയുടെ പൗരസമൂഹമായ വിദ്യാര്‍ഥികള്‍ നന്നായി പഠിക്കണം. പഠിക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കണം. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണം. ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും വേണം. മാതാപിതാക്കളെയും ബന്ധുജനങ്ങളെയും അയല്‍ക്കാരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. ഇസ്ലാമിക സംസ്കാരവും പാരമ്പ്യര്യവും അതാണ്. വിശ്വാസവും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു ജീവിക്കാന്‍ പുതിയ തലമുറ ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications