Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദയഗിരിയിൽ രണ്ടു രാജവെമ്പാലകളെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു

ആലക്കോട്: വികസനത്തിന്റെ പേരില്‍ കുടിയിറങ്ങുന്നവര്‍ മനുഷ്യര്‍ മാത്രമല്ല പാമ്പുകളുമുണ്ട്.ഇതുകാരണം രാജവെമ്പാലകള്‍ വരെ നാട്ടിലേക്ക് ഇറങ്ങിയിരിക്കുകയാണ്.ഇത്തരത്തില്‍ കുടുങ്ങിപ്പോയരണ്ടു രാജവെമ്പാലകളെ വന്യജീവി പ്രവര്‍ത്തകര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. ഉദയഗിരി മാമ്പൊയിലിലെ തോമസ് മാത്യുവിന്റെ റബ്ബര്‍എസ്റ്റേറ്റിലെ കരിങ്കല്‍കെട്ടിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന എട്ടടിയോളം നീളമുള്ള പെണ്‍പാമ്പിനെയാണ് സ്നേക്ക് റെസ്‌ക്യൂയറും പരിസ്ഥിതി വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍, രഗിനേഷ് മുണ്ടേരി എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇരവിഴുങ്ങിയ പാമ്പായതു കൊണ്ട് വളരെ ശ്രദ്ധയോടെയാണ് പാമ്പിനെ രക്ഷിച്ചത്. ഈ സമയത്തുതന്നെയാണ് വൈകുന്നേരം മൂന്നരയോടെ പാത്തന്‍പാറയിലെ ആനപ്പാറ വീട്ടില്‍ സാബു അഗസ്റ്റിന്റെ വീട്ടില്‍ നിന്നും മറ്റൊരു രാജവെമ്പാലയെ കണ്ട വിവരം ഫോണിയുടെ എത്തിയത്. ഇദ്ദേഹത്തിന്റെ മീന്‍വളര്‍ത്തല്‍ കുളത്തിലായിരുന്നു രാജവെമ്പാല. ഒന്‍പത് അടിയോളം നീളമുള്ള ആണ്‍ രാജവെമ്പാലയാണ് മീന്‍കുളത്തില്‍ കുടുങ്ങിയത്.

sn

Recommended Video

cmsvideo
    Karnataka extended weekend curfew | Oneindia Malayalam

    വളരെ വിസ്താരമേറിയ ഇടങ്ങളില്‍ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാല്‍ അതീവ അപകടകാരിയാണെങ്കിലും സാധാരണയ്ക്ക് ഇവ നാണക്കാരാണ്. മനുഷ്യരുമായി ഇടയാന്‍ നില്‍ക്കാത്തവരുമാണെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു. വനനശീകരണവും കാര്‍ഷിക ഭൂമിയുടെ വ്യാപനവും മൂലം ആവാസവ്യവസ്ഥയുടെ നാശമാണ്. ഇവയ്ക്ക് ഭീഷണി.ഇന്ത്യയില്‍, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ കക പ്രകാരമാണ് ഇതിനെ സംരക്ഷിക്കുന്നത്. ഒരു രാജവെമ്പാലയെ കൊല്ലുന്നത് ആറ് വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. വിഗ്‌നേഷ് മുണ്ടേരി പറഞ്ഞു.ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പായ രാജവെമ്പാല ഇണചേരുന്ന സമയമായതിനാല്‍ രണ്ട് പാമ്പുകളേയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തളിപ്പറമ്പ റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍ വി. വി. രതീശന്റെ നിര്‍ദ്ദേശത്തില്‍ വിട്ടയച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+