• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരഞ്ഞെടുപ്പ് ചട്ടലംഘനം: കെ കെ രാഗേഷ് എംപി ക്ക് കാരണം കാണിക്കൽ നോട്ടീസ്

  • By Desk

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എം പിക്കും, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കും തിരഞ്ഞെടുപ്പ് കമിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.

ധർമ്മടത്ത് പിണറായിയോട് നേർക്ക് നേർ ഏറ്റുമുട്ടാനാര്? ആളെ തേടി കോൺഗ്രസ്, മുന്നിൽ സി രഘുനാഥ്

നോട്ടിസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കലക്ടർ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. മുണ്ടേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം നടത്തിയതിനാണ് രാഗേഷിന് നോട്ടിസ് നൽകിയത്. കണ്ണൂർ കോർപറേഷൻ ശുചിത്വ കേരളം മാലിന്യ സംസ്കരണ പരിപാടിയിൽ പങ്കെടുത്തതിന് മേയർ ടി.ഒ.മോഹനനും മമ്പറം പാലം ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെയും നോട്ടീസ് നൽകി.

ഇതിനിടെ കണ്ണുരിൽ നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ കലക്ടർ പു​റ​പ്പെ​ടു​വി​ച്ചു. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും വേ​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​ന്‍ പാ​ടി​ല്ല. സാ​നി​റ്റൈ​സ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. മാ​സ്‌​ക്, കൈ​യു​റ​ക​ള്‍ എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ശി​പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

മീ​റ്റിം​ഗ് ഹാ​ളു​ക​ളി​ല്‍ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഹാ​ള്‍/ മു​റി​യു​ടെ ക​വാ​ട​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ഴി​യു​ന്ന​തും വ​ലി​യ ഹാ​ള്‍ ക​ണ്ടെ​ത്തു​ക​യും എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക​യും ജ​നാ​ല​ക​ള്‍ തു​റ​ന്നി​ട്ട് വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. കൈ ​ക​ഴു​കാ​നു​ള്ള മു​റി, വി​ശ്ര​മ മു​റി, ശൗ​ചാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സോ​പ്പും വെ​ള്ള​വും ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യ​ണം.

പ്ര​ചാ​ര​ണ സ​മ​യ​ങ്ങ​ളി​ല്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചുപേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. മാ​സ്‌​ക്, ശാ​രീ​രി​ക അ​ക​ലം എ​ന്നി​വ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. മാ​സ്‌​ക് മു​ഖ​ത്തു​നി​ന്ന് താ​ഴ്ത്തി ആ​രെ​യും അ​ഭി​മു​ഖീ​ക​രി​ക്ക​രു​ത്. വീ​ടു​ക​ള്‍​ക്ക് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്ക​രു​ത്. ക്വാ​റ​ന്‍റൈ​നി​ലു​ള്ള വീ​ടു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, വ​യോ​ധി​ക​ര്‍, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​രു​ള്ള വീ​ടു​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പ​നി, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യു​ള്ള​വ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​ക​രു​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ സോ​പ്പ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക.

ജാ​ഥ​ക​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും കോ​വി​ഡ് മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്രം ന​ട​ത്തു​ക. പൊ​തു​യോ​ഗ​ത്തി​നു​ള്ള മൈ​താ​ന​ത്തി​ല്‍ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ള്‍ ഒ​രു​ക്ക​ണം. മൈ​താ​ന​ങ്ങ​ളി​ല്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്ത​ണം.​പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് ന​ട​ത്തു​ക​യും മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണമെന്നും കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് നിർദ്ദേശിച്ചു.

English summary
KK Ragesh MP got Showcause notice over violation of model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X