Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്ന് മട്ടന്നൂരിൽ തിരിച്ചെത്തി'; കുറിപ്പ് പങ്കുവെച്ച് കെകെ ശൈലജ

കണ്ണൂർ: രാഷ്ട്രീയ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയാണ് ഇത്തവണ മട്ടന്നൂർ കെകെ ശൈലജയെ വിജയിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ നടത്തിയ മികച്ച പ്രകടനമാണ് കെകെ ശൈലജയ്ക്ക് ഈ ചരിത്ര നേട്ടമുണ്ടാകാൻ കാരണം. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ശൈലജയ്ക്ക് മന്ത്രിസഭയിൽ ഇടം കിട്ടിയില്ല. മട്ടന്നൂരുകാർ അതിൽ കടുത്ത നിരാശയിലുമാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ് മട്ടന്നൂരിൽ തിരിച്ചെത്തിയ കെകെ ശൈലജ പങ്കുവെച്ച കുറിപ്പ് വായിക്കാം:

' സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്ന് മട്ടന്നൂരിൽ തിരിച്ചെത്തി. എല്‍ഡിഎഫിന്റെ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ ചിട്ടയോടെ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളാണ് നിയോജകമണ്ഡലത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കക്ഷി-രാഷ്ട്രീയ- ജാതി-മത ഭേദമില്ലാതെ പിന്തുണ നൽകി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കാരണമായത്. പ്രിയപ്പെട്ട മുഴുവന്‍ വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫിന്റെ മുഴുവന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

kk shailaja

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനം ചെയ്യാന്‍ കഴിഞ്ഞതും വെള്ളിയാംപറമ്പില്‍ വ്യവസായ പാര്‍ക്കിന്‌ തുടക്കം കുറിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്‌. നിര്‍മാണം ആരംഭിച്ച സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍, മിനിസിവില്‍ സ്‌റ്റേഷന്‍, അഡീഷണല്‍ ജില്ലാ ട്രഷറി തുടങ്ങിയവ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ മേഖലകള്‍ വേര്‍തിരിച്ച്‌ ഓരോമേഖലയിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. സാമൂഹ്യ ക്ഷേമ മേഖലയിലും പ്രത്യേകം ഇടപെടല്‍ നടത്താന്‍ പദ്ധതി ഉണ്ടാക്കും.

Recommended Video

cmsvideo
    Lini sister's husband about shailaja teacher | Oneindia Malayalam

    എല്ലാവര്‍ക്കും വീട്‌, ശുദ്ധജലം, ആരോഗ്യ സേവനം എന്നിവ ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്‌ത്‌ കൂട്ടായ പരിശ്രമം നടത്തും. പടിയൂര്‍- കല്യാട്‌, കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി, മാലൂര്‍, കോളയാട്‌, ചിറ്റാരിപ്പറമ്പ്‌, മാങ്ങാട്ടിടം എന്നീ പഞ്ചയത്തുകളും മട്ടന്നൂര്‍ നഗരസഭയും അടങ്ങുന്ന വിസ്‌തൃതമായ മണ്ഡലമാണ്‌ മട്ടന്നൂര്‍. തദ്ദേശഭരണ സ്ഥാപനങ്ങളുമായി കക്ഷി രാഷ്ട്രീയഭേദമെന്യേ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്‌ പരിഗണന നല്‍കിക്കൊണ്ടാവും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. കണ്ണൂർ എയർപോർട്ടിൽ ഏരിയാ സെക്രട്ടറി എൻ.വി. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശോധിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകി'.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+