ഏറ്റവും ശക്തമായ പാര്‍ട്ടിയുടെ സംയമനം ദൗര്‍ബല്യമായി കാണരുത്; ഹരിദാസന്റെ വീട്ടിലെത്തി കോടിയേരി
കണ്ണൂര്‍: തലശേരി പുന്നോലില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊലപാതകത്തില്‍ ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയുടെ സംയമനം ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടുകാരുടെ മുന്നില്‍ വെച്ച് ഹരിദാസിനെ വെട്ടിനുറുക്കിയത് ആസൂത്രിതമാണെന്നും കോടിയേരി ആരോപിച്ചു. വീട്ടുകാരുടെ മുന്‍പില്‍ വെച്ചുതന്നെ കൊലപ്പെടുത്തണം എന്നത് ആര്‍ എസ് എസ് തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അനുഭാവികളെപോലും വെറുതെ വിടാത്ത അവസ്ഥയാണ്. ഹരിദാസിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും കോടിയേരി പറഞ്ഞു. ഹരിദാസിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ശക്തിയുള്ള പാര്‍ടിക്കെ സംയമനം പാലിക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് ഹരിദാസന്‍ വധത്തിന്റെ വേദനയിലും എല്ലാം സഹിച്ച് സമാധാനം ഉറപ്പുവരുത്താനുള്ള ശ്രമത്തില്‍ പങ്കാളിയാവുന്നതെന്നും കോടിയേരി വ്യക്തമാക്കി. കലാപമുണ്ടാക്കാനുള്ള ആര്‍ എസ് എസ് നീക്കത്തില്‍ ആരും പെട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനം സിദ്ധിച്ച കൊലപാതക സംഘത്തെയാണ് ഹരിദാസനെ കൊലപ്പെടുത്താനായി നിയോഗിച്ചത്. ഒരു കാല്‍ വെട്ടിയെടുക്കുകയും അരക്ക് താഴെ 20 ലേറെ പരിക്കേല്‍പിക്കുകയും ചെയ്തത് ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതല ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ടെന്നും അതുകൂടി പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി ജനങ്ങള്‍ ജീവിക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടാക്കി പാവപ്പെട്ട മത്സ്യതൊഴിലാളിയെ വധിച്ചത്.

ഭാര്യയുടെയും മക്കളുടെ കുടുംബത്തിന്റെയും മുന്നില്‍ കൊലപാതകം നടത്തി വീട്ടുകാരെയും നാട്ടുകാരെയും ഭയപ്പെടുത്താനാണ് നോക്കിയത്. തലായി വഴി വരുമ്പോള്‍ അവിടെ നിന്ന് കൊലപ്പെടുത്താനുള്ള സാഹചര്യമുണ്ടായിരുന്നു എന്നിരിക്കെ കൃത്യമായ ഉദ്ദേശ്യത്തോടെയാണ് വീട്ടുകാരുടെ മുന്നില്‍ കൊല നടത്തിയതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആരെയും വെട്ടിക്കൊല്ലാനുള്ള ക്രൂരമായ പരിശീലനമാണ് ആര്‍ എസ് എസ് നല്‍കുന്നത്. മത്സ്യതൊഴിലാളികളായ സി പി ഐ എമ്മുകാരെ തെരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും മത്സ്യതൊഴിലാളികളുടെ നേതാവായിരുന്നു തലായിയില്‍ കൊല്ലപ്പെട്ട കെ ലതേഷ്, ടി വി ദാസന്‍ എന്നിവരെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

സമാധാനം നിലനില്‍കുന്ന സന്ദര്‍ഭത്തില്‍, ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അവരുടെ ഓരോ അക്രമവും. ഓരോ കൊലപാതകം നടത്തുമ്പോഴും തങ്ങള്‍ക്ക് ബന്ധമില്ലെന്നും കള്ളക്കേസെന്നുമാണ് ആര്‍ എസ് എസ് പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെയും നരേന്ദ്ര ധബോല്‍ക്കറെയും കൊന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. അതേസമയം പൊലീസ് തയ്യാറാക്കിയ റിമാന്റ് റിപ്പോര്‍ട്ടില്‍ ബി ജെ പി നേതാക്കള്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പറയുന്നത്. ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് അക്രമി സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Recommended Video


ലിജേഷ് അടക്കം ആറ് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബി ജെ പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറാണ് ലിജേഷ്. ഇനിയും പിടിയിലാകാനുള്ള നിഖില്‍, ദീപു എന്നിവരും ഒമ്പത് മുതല്‍ 11 വരെ പ്രതികളായ പ്രഷീജ് എന്ന പ്രജൂട്ടി, ദിനേശ്, പ്രിതീഷ് എന്ന മള്‍ട്ടി പ്രജി എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരി 21 ന് രാത്രിയായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്.












Click it and Unblock the Notifications