കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിലെ വിമത സ്ഥാനാത്ഥി; പി ജയരാജനെതിരെ മത്സരിക്കാൻ സിപിഎം ലോക്കൽ കമ്മറ്റി അംഗം, അനുനയിപ്പിക്കാൻ സിപിഎം ശ്രമം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : വടകര ലോക്‌സഭാ മണ്ഡലത്തില്‍ എൽ.ഡി.എഫ്സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ മത്സരിക്കാന്‍ മുന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായ സി.ഒ.ടി നസീർ രംഗത്തെത്തിയത് സി.പി.എം കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. തലശേരി നഗരസഭയിലെ മുൻ കൗൺസിലറും സി.പിഎം നേതാവുമാണ് നസീർ.

<strong>കണ്ണൂരില്‍ പടക്കിറങ്ങി സുധാകരന്‍: റെയിൽവെ സ്റ്റേഷനിൽ നൽകിയത് 'വെടിക്കെട്ട്' സ്വീകരണം, കണ്ണൂരിലേത് രണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള പോരാട്ടമെന്ന് സുധാകരൻ!</strong>കണ്ണൂരില്‍ പടക്കിറങ്ങി സുധാകരന്‍: റെയിൽവെ സ്റ്റേഷനിൽ നൽകിയത് 'വെടിക്കെട്ട്' സ്വീകരണം, കണ്ണൂരിലേത് രണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള പോരാട്ടമെന്ന് സുധാകരൻ!

മുന്‍ മുഖ്യമന്ത്രി മും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍. പിന്നീട് ഉമ്മൻ ചാണ്ടി തലശേരിയിലെത്തിയപ്പോൾ നസീർ പരസ്യമായി മാപ്പു പറഞ്ഞത് വാർത്തയായിരുന്നു' വടകര ലോകസഭാ മണ്ഡലത്തിൽ നടമാടുന്ന അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സമാധാന സന്ദേശമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് നസീർ പറയുന്നു.

Jayarajan and Naseer

സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ് നാടിന് വേണ്ടത്.വികസനത്തിന് ഒച്ചിഴയും വേഗമല്ല, ട്രെയിന് എൻജിന്റെ ഗതിവേഗം വേണമെന്ന് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ നസീർ പറയുന്നു.മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന പ്രചരണവാക്യത്തോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നസീർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം തുടങ്ങി കഴിഞ്ഞു.

ആശയപരമായ ഭിന്നതകള്‍ കാരണം 2015 ലാണ്നസീര്‍ സി.പി.എം വിട്ടത്. എന്നാൽ നസീറിന്റെ സ്ഥാ നാർത്ഥിത്വം സി.പി.എമ്മിന് തലവേദ യായിട്ടുണ്ട്.നസീറിനെ പിൻവലിപ്പിക്കാനുള്ള ശ്രമങൾ ഒരു ഭാഗത്ത് പാർട്ടി നേതാക്കൾ നടത്തിവരികയാണ്.ഇതിനായി നിരവധി വാഗ്ദ്ധാനങ്ങളുമുണ്ട്.

English summary
Lok sabha election 2019; Rebel candidate will contest against P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X