• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തെരഞ്ഞെടുപ്പ് പ്രചരണം: സഹകരണബാങ്കുകളില്‍ കൂട്ടമുങ്ങല്‍, വടക്കേ മലബാറിലെ സഹകരണസ്ഥാപനങ്ങളില്‍ ഒഴിഞ്ഞ കസേരകൾ...

  • By Desk

കണ്ണൂര്‍: വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ കോഴിക്ക് ഇരിക്കപ്പെറുതിയില്ലെന്ന പഴമൊഴിയുണ്ട്. ആരുവന്നാലും വീട്ടുകാര്‍ കോഴിക്കൂട്ടിലാണ് മുട്ടയ്‌ക്കോ, ഇറച്ചിയ്‌ക്കോയായി കൈയിടുക.വിരുന്നുകാര്‍ ഒരിക്കലും വരല്ലേയെന്നു പ്രാര്‍ഥിക്കുന്നവരാണ് വീടുകളില്‍ വളര്‍ത്തുന്ന തനിനാടന്‍കോഴികള്‍. ഇതുപോലെ തന്നെയാണ് വടക്കേ മലബാറിലെ സഹകരണസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യം.

കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവസുരക്ഷയൊരുക്കും: മാവോയിസ്റ്റ് സാന്നിധ്യബൂത്തുകള്‍കൂടി

പ്രത്യേകിച്ച് ബാങ്കുകളില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സഹകരണബാങ്കുകള്‍ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളാണ്. പ്രത്യേകിച്ച് സി. പി. എമ്മിന്റെ. മറ്റുപാര്‍ട്ടികള്‍ക്ക് ഭരണം പേരിനു മാത്രമേയുള്ളൂ. ഇവിടെ ജോലിക്കായി സ്വന്തം പാര്‍ട്ടിക്കാരെയാണ് തിരുകികയറ്റുന്നത്. കുറെക്കാലം പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ഥമായി ജോലി ചെയ്താല്‍ ഏതെങ്കിലും സഹകരണ സ്ഥാപനത്തില്‍ ജോലി ഉറപ്പാണ്.

പാര്‍ട്ടി നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും തൊഴില്‍ദായകകേന്ദ്രവും ഇതുതന്നെ. സഹകരണസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുവര്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെല്ലെങ്കില്‍ പാര്‍ട്ടിക്കായി ചത്തുപണിയെടുക്കണമെന്ന അലിഖിത നിയമം തന്നെയുണ്ട്. ഇവര്‍ പാര്‍ട്ടിപരിപാടികളില്‍ നിന്നും ജോലിതിരക്ക് പറഞ്ഞ് മുങ്ങിയാല്‍ പാര്‍ട്ടി ബ്രാഞ്ചു തൊട്ട് കണ്ണുരട്ടല്‍ തുടങ്ങും.

തെരഞ്ഞെടുപ്പുകാലത്ത് ഇവര്‍ക്കു മേല്‍ ഉത്തരവാദിത്വങ്ങളുടെ പെരുംമലതന്നെയുണ്ടാകും ചുമക്കാന്‍. ബൂത്ത് സെക്രട്ടറി മുതല്‍ മുദ്രാവാക്യമെഴുതല്‍ വരെ ഇവരുടെ കടമയാണ്. ഇതോടെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഇവര്‍ ഫുള്‍ടൈം പ്രവര്‍ത്തകരായി മാറുകയാണ്. ബാങ്കുകളിലെ കസേര കാലിയാക്കി കൊണ്ടാണ് ലീവെഴുതി കൊടുത്തും മുങ്ങിയും പലരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നത്. ഇതിനാല്‍ സഹകരണബാങ്കുകളില്‍ തെരഞ്ഞെടുപ്പുകാലം സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറില്ല.

സംസ്ഥാനത്ത് ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ വടക്കന്‍ കേരളത്തിലെ മിക്ക ബാങ്കുകളിലും ആളില്ലാകസേരകള്‍ കൂടുകയാണ്. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ ബാങ്കുകളെ സംബന്ധിച്ചു വളരെ പ്രാധാന്യമേറിയതാണ്.കുടിശ്ശിക പിരിക്കലും നിക്ഷേപസമാഹരണവും നടക്കുന്നതും ഈ മാസം തന്നെ. മാത്രമല്ല ബാങ്ക് നോട്ടിസ് അയച്ചുവരുത്തുന്നവര്‍ വായ്പ തിരിച്ചടവ് തീര്‍ക്കുന്നതും പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കുന്നതും ഈ മാസം തന്നെ. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ തെരെഞ്ഞടെുപ്പായതിനാല്‍ ഭാഗികമായിമുടങ്ങുകയാണെന്നാണ് സൂചന.

നിലവില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ രാപ്പകല്‍ ജോലി ചെയ്താണ് താത്കാലികമായെങ്കിലും ഇടപാടുകാരെ തിരിച്ചയക്കുന്നതെന്നാണ് ജില്ലയിലെ ഒരു ബാങ്ക് സെക്രട്ടറി പറഞ്ഞത്. ഒരുവശത്ത് പാര്‍ട്ടിയും തെരഞ്ഞെടുപ്പും മറുവശത്ത് ഇടപാടുകാര്‍. ഇതിനിടെയില്‍ ശ്വാസംമുട്ടുകയാണ് സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം. സ്വത്തുപണയംവച്ചുള്ള വായ്പ തീര്‍ക്കുന്നവരുടെ ഭൂമിയുടെ ആധാരം തിരിച്ചു നല്‍കുമ്പോള്‍ ഒഴിമുറി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും വാങ്ങാന്‍ നിരവധി കടലാസുകള്‍ ബാങ്കു ജീവനക്കാര്‍ എഴുതി തയാറാക്കേണ്ടതുണ്ട്. എന്നാല്‍ അതൊക്കെ തെരഞ്ഞെടുപ്പു കഴിഞ്ഞാവാമെന്നാണ് മിക്ക ബാങ്കുകളില്‍ നിന്നുംകര്‍ഷകരോട് പറയുന്ന മറുപടി. ബാങ്കുകളിലെ ആളില്ലാക്കസേരകള്‍ കണ്ടു മടങ്ങുകയാണ് മലയോര മേഖലകളിലെ കര്‍ഷകര്‍.

English summary
Lok sabha elections 2019: Co operative bank employees are in leave?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more