Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാർ കാൻസർ സെൻ്റർ കൊ വിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നു

തലശേരി:മലബാർ ക്യാൻസർ സെൻ്റർ പുതിയ കാൽവയ്പിലേക്ക്. മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയ കൊവിഡിനെതിരെ പട പൊരുതാൻ കൊവിഡ് വാക്സിൻ നിർമാണത്തിൻ്റെ ആദ്യഘട്ടത്തിന് മലബാർ ക്യാൻസർ സെൻ്ററിൽ തുടക്കം കുറിച്ചു. ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസി. കൗൺസിൽ ആണ് നിർമാണത്തിനു അനുമതി നൽകിയത്. 1.6 കോടി രൂപ സെൻ്ററിനായി അനുവദിച്ചിട്ടുണ്ട്. നാല് ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുക. എം.സി.സിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കുന്നത്. ഇതിനായി ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ കർമ രംഗങ്ങളിൽ പ്രഗൽഭരായ വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായും മലബാർ ക്യാൻസർ സെൻ്റർ ക്ലിനിക്കൽ ഹൈമറ്റോളജി & മെഡിക്കൽ ഓങ്കോളജി പ്രൊഫസർ ഡോ.ചന്ദ്രൻ കെ. നായർ, ഡോ. നീതു, അഡ്മിനിസ്ട്രേറ്റർ ടി. അനിത എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

vaccine-15845959

ആദ്യഘട്ടത്തിൽ മൃഗങ്ങളിൽ പരിശോധിച്ച ശേഷം രണ്ടാം ഘട്ടമാണ് മനുഷ്യരിൽ പരീക്ഷിക്കുക. നിർമാണം പൂർത്തിയാകാൻ കുറച്ച് കാല താമസമെടുക്കുമെന്നാണ് സൂചനകൾ.നേരത്തെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ കൊ വിഡ് രോഗ പ്രതിരോധരംഗത്ത് ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി തലശേരി ജനറൽ ആശുപത്രിയിൽ സ്വന്തമായി ഓക്സിജൻ പ്ളാൻ്റ് സ്ഥാപിച്ചിരുന്നു.ഇതിന് ശേഷം സംസ്ഥാനത്ത് തന്നെ നിരവധി സർക്കാർ ആതുരാലയങ്ങൾ മിനി ഓക്സിജൻ പ്ളാൻ്റുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ഇതിനിടെ കണ്ണുർ ജില്ലയില്‍ പുതുതായി 429 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ 412 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.97 ശതമാനമാണ്.

Recommended Video

cmsvideo
    Novavax vaccine is 90 percent effective against virus | Oneindia Malayalam

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 153833 ആയി. ഇവരില്‍ 407 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 149666 ആയി. 774 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2479 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 1661 പേര്‍ വീടുകളിലും ബാക്കി 818 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14229 പേരാണ്. ഇതില്‍ 13446 പേര്‍ വീടുകളിലും 783 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1194712 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1193832 എണ്ണത്തിന്റെ ഫലം വന്നു. 880 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+