• search
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലയാളം ഔദ്യോഗിക ഭാഷ ;ഫയലുകള്‍ മലയാളത്തില്‍ തന്നെ വേണം; കെഎസ്ഇബി ബില്ലും മലയാളത്തില്‍ നല്‍കണം

  • By desk

കണ്ണൂര്‍: ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എല്ലാ വകുപ്പുകളുടെയും സമഗ്ര വിവരങ്ങള്‍ മലയാളത്തില്‍ കൂടി ഉള്‍പ്പെടുത്തി ദ്വിഭാഷസൈറ്റാക്കി മാറ്റാന്‍ ഔദ്യോഗിക ഭാഷ ത്രൈമാസ അവലോകന യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളെയും സംബന്ധിച്ച വിവരങ്ങള്‍, ലഭ്യമാക്കുന്ന സേവനങ്ങള്‍, ഓഫീസ് വിശദാംശങ്ങള്‍ എന്നിവ മലയാളത്തില്‍ യൂനിക്കോഡില്‍ തയ്യാറാക്കി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

ഉള്ളടക്കം പരിശോധിച്ച് വെബ്‌സൈറ്റില്‍ ചേര്‍ക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. വെബ്‌സൈറ്റില്‍ സമഗ്രമായ വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

Malayalam letters

ആധുനിക സാങ്കേതികവിദ്യയിലേക്ക് ഭരണ സംവിധാനം മാറുമ്പോള്‍ ചില വകുപ്പുമായി ബന്ധപ്പെട്ട് നേരത്തെ മലയാളത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ ഇംഗ്ലീഷിലേക്ക് മാറുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഭാഷ വകുപ്പിലെ ഭാഷ വിദഗ്ധന്‍ ആര്‍ ശിവകുമാര്‍ പറഞ്ഞു. ഇത് പരിഹരിക്കണം. മലയാളത്തിലുള്ള ഒരു ഫയല്‍ ഒരു ഘട്ടത്തിലും ഇംഗ്ലീഷിലേക്ക് മാറ്റുന്ന നില ഉണ്ടാകരുത്.

ഇങ്ങനെ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ഇതും എല്ലാ വകുപ്പ് തലവന്‍മാരും ശ്രദ്ധിക്കണം. കെഎസ്ഇബി സ്‌പോട്ട് ബില്ല് പോലുള്ളവ ഇംഗ്ലീഷില്‍ നല്‍കുന്നത് ഒഴിവാക്കി മലയാളത്തില്‍ തന്നെ നല്‍കാന്‍ സംവിധാനം ഒരുക്കണം. മലയാളം കമ്പ്യൂട്ടിങ്ങില്‍ പരിശീലനം ആവശ്യമുള്ള ജീവനക്കാര്‍ക്ക് കോഴിക്കോട് ഐഎംജിയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ ക്രമീകരണം ഉണ്ടാക്കാവുന്നതാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ദ്വിഭാഷയില്‍ തയ്യാറാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യവും ഉദ്യോഗസ്ഥര്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷ മലയാളത്തിലേക്ക് മാറിയെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിലെയും എസ്റ്റിമേറ്റ്, കരാര്‍ എന്നിവ ഇപ്പോഴും ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ പി ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. പലപ്പോഴും ജനകീയ മേല്‍നോട്ടത്തിനും പരിശോധനക്കും ഇത് തടസ്സമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളുടെ ഭാഷാമാറ്റ പുരോഗതി യോഗം അവലോകനം ചെയ്തു. എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു ബാബുഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ബി ജി ധനഞ്ജയന്‍ സ്വാഗതവും ശിരസ്തദാര്‍ പി വി അശോകന്‍ നന്ദിയും പറഞ്ഞു. എല്ലാ വകുപ്പുകളിലെയും ജില്ലാ തല ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ്രപതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതൽ കണ്ണൂര്‍ വാർത്തകൾView All

English summary
Kannur district website should be in Malayalam also

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more