• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിപിഇ കിറ്റ് ധരിച്ച് മോഷണത്തിനിറങ്ങി: മുബഷിർ ഒട്ടേറെ കേസുകളിൽ പ്രതിയെന്ന് പൊലീസ്

  • By Desk

ഇരിട്ടി: കൊവിഡ് ബാധയേൽക്കാതിരിക്കാൻ പിപിഇ കിറ്റ് ധരിച്ചു മോഷണത്തിനിറങ്ങിയ ഇരിട്ടി സ്വദേശിയായ യുവാവിനെതിരെ കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ്. പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഹോം ​അ​പ്ല​യ​ൻ​സ് ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യതിനാണ് ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ പ്ര​തിയെ പ​യ്യോ​ളി​ പൊലിസ് അറസ്റ്റു ചെയ്തത്.

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: കേസുകൾ നൂറായി കമറുദ്ദീനെ മുസ് ലിം ലീഗും കൈയ്യൊഴിയുന്നു

ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​ബ​ഷി​റി​നെ (28) യാ​ണ് പ​യ്യോ​ളി സി​ഐ എം.​പി ആ​സാ​ദ്, എ​സ്ഐ​മാ​രാ​യ എ.​കെ സ​ജീ​ഷ്, സി.​എ​ച്ച് ഗം​ഗാ​ധ​ര​ൻ, എ​എ​സ്ഐ ബി​നീ​ഷ്, ര​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യോ​ളി​യി​ലെ ഗു​ഡ് വെ ​ഹോം അ​പ്ല​യ​ൻ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ഹോം ​തീ​യ​റ്റ​ർ, മി​ക്സി, ഉ​ൾ​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു. സി​സി ടി​വി യി​ൽ നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ചെ​രു​പ്പ് തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് സം​ഘം ചെ​രു​പ്പി​ന് പി​ന്നാ​ലെ ന​ട​ത്തി​യ യാ​ത്ര​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

പി​പി​ഇ കി​റ്റി​ൽ കാ​ൽ പാ​ദ​ത്തി​ൽ ധ​രി​ക്കേ​ണ്ട കി​റ്റി​ന്‍റെ ഭാ​ഗം ധ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് ആ​ദ്യ സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഷു​ഹൈ​ബ് 2017 ലാ​ണ് ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. 2017 നു ​ശേ​ഷം ഇ​യാ​ൾ കൊ​യി​ലാ​ണ്ടി​യി​ലും വ​ട​ക​ര​യി​ലും പ​യ്യ​ന്നൂ​രി​ലും ത​ല​ശേ​രി​യി​ലും ഇ​രി​ട്ടി​യി​ലും ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

വ​ട​ക​ര​യി​ൽ യു​വ​തി​യെ പ്രേ​മി​ച്ച് വി​വാ​ഹം ക​ഴി​ച്ച ഷു​ഹൈ​ബ് കൊ​യി​ലാ​ണ്ടി​യി​ൽ താ​മ​സി​ച്ചു കൊ​ണ്ടാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ട് സിം ​കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​യു​ള്ള പ്ര​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റിമാൻഡ് ചെയ്തു.ഇയാളെ കൂ​ടു​ത​ൽ അ​ന്വ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് സി​ഐ എം.​പി ആ​സാ​ദ് അറിയിച്ചു.നാടുമായി ഏറെക്കാലമായി ബന്ധമില്ലാത്ത ഇയാൾ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായതിനാൽ കണ്ണൂരിലേക്ക് ബന്ധുക്കളെ കാണാൻ വരാറുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കാക്കയങ്ങാടിനടുത്തെ ചെറു പട്ടണങ്ങളിലൊന്നാണ് മുഴക്കുന്ന്.

English summary
Man uses PPE kits before robbery, police reveals his case history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X