ശൈലജ ടീച്ചറുടെ വാര്‍ഡില്‍ സിപിഎം തോറ്റെന്ന് വ്യാജപ്രചരണം; ഏറ്റെടുത്ത് അനില്‍ അക്കരയും പത്മജയും
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രിയും സി പി ഐ എം നേതാവുമായ കെ കെ ശൈലജയുടെ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. മട്ടന്നൂര്‍ നഗരസഭയിലെ ഇടവേലിക്കല്‍ ആണ് കെ കെ ശൈലജയുടെ വാര്‍ഡ്. ഈ വാര്‍ഡില്‍ എല്‍ ഡി എഫിനായി മത്സരിച്ച സി പി ഐ എം സ്ഥാനാര്‍ത്ഥി കെ രജത മിന്നും ജയം നേടിയത് മറച്ചുവെച്ചാണ് വ്യാജ പ്രചരണം നടക്കുന്നത്.
രജതക്ക് ഈ വാര്‍ഡില്‍ നിന്ന് 661 വോട്ടാണ് ലഭിച്ചത്. യു ഡി എഫിനായി മത്സരിച്ച കോണ്‍ഗ്രസിന്റെ ടി വി രത്നാവതിക്ക് 81 വോട്ടും ലഭിച്ചു. എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി ജെ പിയുടെ എന്‍ ഇന്ദിരയ്ക്ക് 38 വോട്ടുകളുമാണ് ലഭിച്ചത്. അഞ്ഞൂറിലേറെ വോട്ടിന്റെ വ്യത്യാസം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി ഉണ്ടായിരിക്കെയാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോറ്റു എന്ന തരത്തിലുള്ള പ്രചരണം.

കോണ്‍ഗ്രസ് നേതാക്കളായ പത്മജ വേണുഗോപാല്‍, അനില്‍ അക്കര തുടങ്ങിയവര്‍ ഈ വ്യാജപ്രചരണം പങ്കുവെച്ചതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ശൈലജ ടീച്ചറും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് കേന്ദ്രങ്ങള്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും തന്റെ വാര്‍ഡില്‍ കോണ്‍ഗ്രസിന് മൂന്നക്കം പോലും തികക്കാന്‍ സാധിച്ചിട്ടില്ല എന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

എല്‍ ഡി എഫിന്റെ ഭൂരിപക്ഷം 580 ആണെന്നിരിക്കെ യു ഡി എഫ് വിജയിച്ചു എന്നൊക്കെയുള്ള പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ് എന്നും ശൈലജ പരിഹസിച്ചു. അതേസമയം, മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തിയിരിക്കുകയാണ്. 35 വാര്‍ഡുകളില്‍ എല്‍ ഡി എഫ് 21 ഉം യു ഡി എഫ് 14 ഉം വാര്‍ഡുകളില്‍ വിജയിച്ചു.

ബി ജെ പിക്ക് ഒരു വാര്‍ഡില്‍ പോലും ജയിക്കാനായില്ല. ഇത് ആറാം തവണയാണ് എല്‍ ഡി എഫ് മട്ടന്നൂര്‍ നഗരസഭ ഭരിക്കുന്നത്. എല്‍ ഡി എഫിന്റെ എട്ട് വാര്‍ഡുകള്‍ യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ യു ഡി എഫിന്റെ ഒരു വാര്‍ഡ് എല്‍ ഡി എഫും പിടിച്ചെടുത്തു.

കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ ഡി എഫ് വിജയം. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫിന്റെ വിജയം.

കഴിഞ്ഞ തവണ എല്‍ ഡി എഫിന് 28 സീറ്റും യു ഡി എഫിന് ഏഴും സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 1997 ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും എല്‍ ഡി ഫ് ആണ് വിജയിച്ചത്. കണ്ണൂരിലെ സി പി ഐ എമ്മിന്റെ ശക്തിദുര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് മട്ടന്നൂര്‍.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ചരിത്ര വിജയമാണ് കെ കെ ശൈലജ സ്വന്തമാക്കിയത്. 61,035 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയെ പരാജയപ്പെടുത്തിയായിരുന്നു കെ കെ ശൈലജയുടെ മിന്നും വിജയം. 2016 ല്‍ 43,381 വോട്ടിനായിരുന്നു ഇ പി ജയരാജന് മണ്ഡലത്തില്‍ വിജയിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications