Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്‌ളിക്ക് ദിനത്തില്‍ മെമു കണ്ണൂരില്‍ നിന്നും സര്‍വീസ് തുടങ്ങി: സഹര്‍ഷം വരവേറ്റ് യാത്രക്കാര്‍

കണ്ണൂര്‍: റിപ്പബ്‌ളിക്ക് ദിനത്തില്‍ യാത്രക്കാര്‍ ഒരുക്കിയ ഉത്സവാന്തരീക്ഷത്തില്‍ മെമുട്രെയിന്‍ പ്രതിദിന സര്‍വീസ് കണ്ണൂരില്‍ നിന്നും മംഗളൂരിലേക്ക് പ്രയാണമാരംഭിച്ചു. കണ്ണൂരിലെ ട്രെയിന്‍ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ - മംഗ്‌ളൂര് മെമു സര്‍വീസ്.റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ണുരില്‍ നിന്നും പുറപ്പെടുന്ന മെമു ട്രെയിന്‍ സര്‍വീസിന് യാത്രാമംഗളം നേര്‍ന്നു. കേക്കുമുറിച്ചു മധുരം വിളമ്പിയും ബലൂണ്‍, റിബണ്‍ എന്നിവ കൊണ്ട് അലങ്കരിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.

മെമു ലോക്കോ പൈലറ്റ് മാര്‍ ,ആദ്യ യാത്രക്കാര്‍ എന്നിവര്‍ക്ക് മധുരം വിളമ്പി. കണ്ണൂരിലെ നിരവധിയാളുകള്‍ ആദ്യക ത്രയില്‍ പങ്കെടുക്കാനെത്തിയിരുന്നു. നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ റഷീദ് കവ്വായി, ഭാരവാഹികളായ ദിനു മൊട്ടമ്മല്‍, ആര്‍ ടിസ്റ്റ് ശശികല, ബി.ജെപി നേതാക്കളായ , ബിജു ഏളക്കുഴി അര്‍ച്ചനാ വണ്ടിച്ചാല്‍ ,കെ.രതീഷ് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

 indian-railway

പാര്‍ട്ടി പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളികളുമായാണ് ബിജെപി പ്രവര്‍ത്തകരെത്തിയത്. കണ്ണൂര്‍ സ്റ്റേഷന്‍ മാനേജര്‍ എസ്.സതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് കൃത്യം 7.40 ന് തന്നെ മെമു മംഗളുരിലേക്ക് പ്രയാണമാരംഭിച്ചത്.നേരത്തെ ഇതേ സമയത്ത് സര്‍വീസ് നടത്തിയിരുന്ന ചെറുവത്തൂര്‍ പാസഞ്ചറിന്റെ സമയത്താണ് മെമു സര്‍വീസ് നടത്തുന്നത്. എന്നാല്‍ ലോക്കല്‍ ട്രെയിനിനെക്കാള്‍ വൃത്തിയും വെടിപ്പും യാത്രക്കാരെ' കൂടുതല്‍ വഹിക്കാവുന്ന അത്യാധുനിക ട്രെയിനാണ് മെമു 'എക്‌സ്പ്രസ് നിരക്കു നല്‍കിയാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.

രാവിലെ 7.40 ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട മെമു രാവിലെ 10.55 ന് മംഗ്ളൂരുവിലെത്തും. വൈകിട്ട് 5.05 ന് മംഗ്ളൂരിവില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയക്രമം. കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ സഹായകരമാവുന്ന മെമുവില്‍ 1000 സീറ്റുകളുണ്ട്. 3600 ഓളം യാത്രക്കാരെ കയറ്റാനുള്ള ശേഷിയുണ്ടെന്ന് റെയില്‍വെ പാലക്കാട്ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.നേരത്തെ മംഗലാപുരത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ചെറുവത്തൂര്‍ പാസഞ്ചര്‍ വണ്ടിക്ക് പകരമായാണ് മെമു ആരംഭിക്കുന്നത്. എകസ്പ്രസ് ടെയിനിന്റെ ചാര്‍ജ്ജ് ഈടാക്കുന്ന ഈ ട്രെയിനില്‍ റിസര്‍വേഷനില്ല. എന്നാല്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് സാധാരണപോലെ യാത്ര ചെയ്യാം. പാസഞ്ചര്‍ നിര്‍ത്തിയിരുന്ന എല്ലാ സ്റ്റേഷനിലും മെമു നിര്‍ത്തും.

എന്നാല്‍ മെമു സര്‍വീസിനോടൊപ്പം തന്നെ പാസഞ്ചര്‍ മറ്റൊരു സമയത്ത് സര്‍വീസ് നടത്തണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂരു മുതല്‍ കാസര്‍കോട് വരെ വിവിധ സ്റ്റേഷനുകളില്‍ മെമുവിന് സ്വീകരണമൊരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+