കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം കവർന്നത് നാൽപ്പത് കോടി: ദുരിതക്കയത്തിൽ നിന്നും കരകയറാനാവാതെ ശ്രീകണ്ഠാപുരത്തെ വ്യാപാരികൾ

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠപുരം: തുടർച്ചയായ രണ്ടു പ്രളയങ്ങളും കൊ വിഡ് പ്രതിസന്ധിയും നേരിട്ട ശ്രീകണ്ഠാപുരം നഗരത്തിലെ വ്യാപാരികൾ നിലനിൽപ്പിനായി പോരടിക്കുന്നു.2019-2020 വർഷങ്ങളിലുണ്ടായ തുടർച്ചയായ പ്രളയങ്ങളാണ് ശ്രീകണ്ഠാപുരം നഗരത്തിലെ വ്യാപാരികളെ കണ്ണീർ കടലിൽ മുക്കിയത്.

 'ഈശോ'യില്‍ ക്രൈസ്തവ വിരുദ്ധതയില്ലെന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കരുത്; വിവാദത്തിൽ കെസിബിസി 'ഈശോ'യില്‍ ക്രൈസ്തവ വിരുദ്ധതയില്ലെന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കരുത്; വിവാദത്തിൽ കെസിബിസി

കുടക് മലനിരകളിൽ നിന്നുണ്ടായ ഉരുൾപൊട്ടലിൽ കരകവിഞ്ഞൊഴുകിയ കോട്ടൂർ പുഴ ശ്രീകണ്ഠാപുരം നഗരവും തൊട്ടടുത്ത ചെങ്ങളായി.മടമ്പം എന്നീ പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കുകയായിരുന്നു. പുഴയുടെ വീതി കാലക്രമേണ കുറഞ്ഞു വന്നതും പുഴയോരത്ത് മണൽ വന്ന ടിഞ്ഞതും കാരണമാണ് ശ്രി കണ്ഠാപുരം നഗരം പ്രളയജലത്തിൽ മുങ്ങാനിടയാക്കിയത്. കോടികളുടെ സാധനങ്ങളാണ് പ്രളയത്തിൽ നശിച്ചത്.

flood-1628


അതിൽനിന്ന് വ്യാപാരികൾ പതുക്കെ കരകയറുമ്പോഴെക്കും കോവിഡ് ലോക്‌ഡൗണും വന്നെത്തി. ഇതോടെ വ്യാപാരികൾ പൂർണമായും കരകയറാനാവാത്ത അവസ്ഥയിലായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാവും നഗരത്തിലെ ടെക്സ്റ്റൈൽ വ്യാപാരിയുമായ സി.സി മാമു ഹാജി പറയുന്നു. കൊവിഡ് പിടിമുറുക്കിയതിനെ തുടങ്ങി കൺടെയ്‌ൻമെന്റ്‌ സോണായി അടച്ചു പൂട്ടൽ കാരണം ഒരു വർഷത്തെ വ്യാപാരമാണ് ശ്രീകണ്ഠാപുരം നഗരത്തിലെ കടയുടമകൾക്കുണ്ടായത്.

ഇപ്പോൾ വ്യാപാരസ്ഥാപനങൾക്കുമേൽ ഒന്നിനു പുറകെ ഒന്നായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ. ശ്രീകണ്ഠപുരത്തെ വ്യാപാരികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. 2019-ലെ പ്രളയംമൂലം 40 കോടി രൂപയുടെ നഷ്ടം ശ്രീകണ്ഠപുരം മേഖലയിലെ വ്യാപാരികൾക്കുണ്ടായി. എന്നാൽ ഒരുരൂപപോലും സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രളയനഷ്ടം സർക്കാർ വിലയിരുത്തിയിട്ടും രേഖാമൂലം അപേക്ഷ നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.

മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഉൾപ്പെടെ ശ്രീകണ്ഠപുരം മേഖലയിലെ ടൗണുകൾ സന്ദർശിച്ച് നാശനഷ്ടണ്ട ൾ കണ്ടതാണ്. ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രിമാരടക്കം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് വ്യാപാരികൾ നേരിട്ടും സംഘടനാതലത്തിലും ഓൺലൈൻ വഴി നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിരുന്നു എങ്കിലും നഷ്ടപരിഹാര കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയായിരുന്നു ഇതിനെ തുടർന്ന്

വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് സി.സി.മാമു ഹാജിയുടെ നേതൃത്വത്തിൽ വ്യാപാരികൾ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ടും നിവേദനം നൽകിയിരുന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പ്രളയനഷ്ടങ്ങളിൽനിന്ന് കരകയറുമ്പോഴുണ്ടായ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം നിരവധി കച്ചവടക്കാരെ കടക്കാരക്കി മാറ്റിയതിനാൽ തൊഴിൽ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു.

അവശേഷിച്ചവർ കടകൾ തുറന്നുപ്രവർത്തനം തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോൾ നഗരം കൺടെയ്‌ൻമെൻറ് സോണാക്കി വീണ്ടും അടച്ചിട്ടു. തുടർന്ന് മഹാമാരിയോടൊപ്പം പേമാരി കൂടിയെത്തിയതോടെ നഗരത്തിൽ 2019-ലെ ആവർത്തനമെന്നോണം അതേദിനംതന്നെ വെള്ളം കയറി. കൃത്യമായ മുൻകരുതലെടുത്തതുകൊണ്ട് 2020-ൽ കാര്യമായ നാശമുണ്ടായില്ലെന്ന ആശ്വാസം മാത്രമാണ് വ്യാപാരികൾക്കുള്ളത്. ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം കരകയറിവരുമ്പോഴാണ് കോവിഡ് വ്യാപനം വീണ്ടും ശക്തിയാർജിച്ചതും വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ വരുന്നതും.


വെള്ളപ്പൊക്കംമൂലമുണ്ടായ നഷ്ടങ്ങളും വായ്പകളും ഇതുവരെ നികത്താനാകാത്ത സ്ഥിതിയിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ കൂടി വന്നതോടെ ജീവിതം തന്നെ മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത നിലയിലാണെന്ന് വ്യാപാരികൾ പറയുന്നു.
2019 ഓഗസ്റ്റ് എട്ടിലാണ് ചരിത്രത്തിലാദ്യമായി ശ്രീകണ്ഠപുരം നഗരത്തെ പ്രളയജലം മുക്കിയത്. കൃത്യം ഒരുവർഷത്തിനു ശേഷം അതേദിവസംതന്നെ ശ്രീകണ്ഠപുരം നഗരത്തിൽ വീണ്ടും വെള്ളം കയറി.പ്രളയഭീതിയുടെ ഓഗസ്റ്റ് എട്ട് വീണ്ടും എത്തിയപ്പോൾ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ തനിയാവർത്തനമില്ലെന്ന ആശ്വാസത്തിലാണ് ശ്രീകണ്ഠപുരത്തുകാർ. മഴ തുടരുന്ന സാഹചര്യത്തിൽ പൂർണമായും ആശ്വാസിക്കാനായിട്ടില്ലെന്നും ഇവർ പറയുന്നു. മുൻ വർഷങ്ങളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മഴ കനത്താൽ സാധനങ്ങളെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങൾ വ്യാപാരികളും അധികൃതരും ഒരുക്കിയിട്ടുണ്ട്.

കനത്ത മഴയോടൊപ്പം ചീത്തപ്പാറ, വഞ്ചിയം, മുന്നൂർകൊച്ചി തുടങ്ങിയ മലയോര വനമേഖലയിലുണ്ടായ ഉരുൾപൊട്ടലുകളാണ് കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഒറ്റരാത്രികൊണ്ട് ശ്രീകണ്ഠപുരത്തെ വെള്ളത്തിലാക്കിയത്. 2019-ലെ പ്രളയത്തെ അപേക്ഷിച്ച് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ കഴിഞ്ഞവർഷം നഷ്ടം ലഘൂകരിക്കാനായി എന്നതാണ് ഏക ആശ്വാസം.

കഴിഞ്ഞ രണ്ടുവർഷങ്ങളിലും ശ്രീകണ്ഠപുരം നഗരത്തോട് ചേർന്നുള്ള പൊടിക്കളം, മടമ്പം, തുമ്പേനി, കോട്ടൂർ, ചെങ്ങളായി, തേർളായി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം സംഭവിച്ചിരുന്നു. കോട്ടുർ പുഴയോരത്ത് നടക്കുന്ന വ്യാപകമായ കൈയ്യേറ്റവും അനധികൃതമായ മണലെടുപ്പും അനിയന്ത്രിതമായ ചതുപ്പുനിലങ്ങൾ നികത്തലും പരിസ്ഥിതിക്ക് വൻ വിനാശമാണ് സൃഷ്ടിക്കുന്നത്. ഇതു പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ശ്രീകണ്ഠാപുരത്തിന് പ്രളയത്തിൽ നിന്നും കരകയറാൻ കഴിയാത്ത സാഹചര്യമൊരുക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

English summary
Merchants in Sreekandapuram is not reccovered from last flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X