"ബിജെപി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ, ശ്രീധരന്റെ തീരുമാനം വൈകി വന്ന വിവേകം" - എം.വി ജയരാജന്‍
കണ്ണൂര്‍: ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഈ തീരുമാനം വൈകി വന്ന വിവേകമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി പാർട്ടിയിൽ നിന്നും ഇപ്പോഴെങ്കിലും രക്ഷപ്പെടാന്‍ തോന്നിയത് നന്നായെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിൽ ഇക്കാര്യം അറിയിച്ചത്. പാലക്കാട് തന്നെ തോൽപ്പിച്ചതാണ് എന്ന് ഇ ശ്രീധരന്റെ പ്രതികരിച്ചിരുന്നു.
ഈ പ്രതികരണം തികച്ചും ശരിയാണെന്നും കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ജയരാജന്‍ ഫേസ്ബുക്കിൽ എഴുതി. കള്ള പണത്തിന്റെയും കുഴൽ പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാൻ പോകാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം വിലയിരുത്തി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
മെട്രോമാന് വൈകി വന്ന വിവേകം. മുഖ്യമന്ത്രി കസേര ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തപ്പോൾ വീണുപോയ മെട്രോമാന് ബിജെപിയോട് വിടപറയാൻ തോന്നിയത് വൈകി വന്ന വിവേകമാണ്. ബിജെപിയിൽ ചേരുകയും പാലക്കാട് സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ അന്ന് മുഖപുസ്തകത്തിൽ ഞാൻ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. "വികസനപദ്ധതികളുടെ കാര്യത്തിൽ ബ്യൂറോക്രാറ്റ് എന്ന നിലയിൽ കൊങ്കൺ ശ്രീധരൻ ജനകീയ അംഗീകാരമുള്ളയാളാണ്. എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും.
യാത്രകൾ ഒഴിവാക്കണം; "ഒമൈക്രോണിനെതിരെ വാക്സിനുകൾ ഫലപ്രദമല്ലെന്നതിന് തെളിവില്ല": ആരോഗ്യ മന്ത്രാലയം

"കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്. കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാൻ പോകാൻ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോൽപ്പിച്ചതാണ് എന്ന കൊങ്കൺ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ്. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക. - അദ്ദേഹം എഴുതി.

അതേസമയം, ഡിസംബര്‍ 16 നാണ് താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ ഷാഫി പറമ്പിലിനോട് തോറ്റിരുന്നു.

പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മുഖമായി പോലും ബിജെപി ഉയർത്തിക്കാട്ടിയത് ഈ ശ്രീധരനെയായിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചാലും രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
സൗദി രാജാവ് സല്മാന് എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്


'ഞാന്‍ എം എല്‍ എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,' ശ്രീധരന്‍ പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായല്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് അമിത് ഷായും മോദിയുമൊക്കെ നടത്തിയ തെരഞ്ഞെടുപ്പ് റാലികളിലെ പ്രധാന താരവും അദ്ദേഹമായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഏറെ ആവേശകരമായ പോരാട്ടമായിരുന്നു ഇ ശ്രീധരന്‍ നടത്തിയത്. അവസാന നിമിഷം വരെ വിജയ പ്രതീക്ഷ വെച്ചു പുലർത്താന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അവസാന നിമിഷം ഷാഫി പറമ്പില്‍ വീണ്ടും വിജയിച്ച് കയറിയിരുന്നു. ഷാഫി പറമ്പിലിന് 54079 വോട്ടും, ഈ ശ്രീധരന് 50220 വോട്ടുമായിരുന്നു ലഭിച്ചത്.