• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിഒടി നസീര്‍ വധശ്രമം; തലശ്ശേരിയില്‍ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെ കൈവിടുന്നു അസംതൃപ്തരെ പാര്‍ട്ടിയിലെത്തിക്കാന്‍ മുസ്‌ലിം ലീഗ് നീക്കം തുടങ്ങി!!

  • By Desk

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി. എം യുവനേതാവിനു പങ്കുണ്ടെന്ന മൊഴി പുറത്തുവന്നതോടെ തലശ്ശേരിയില്‍ സി.പി. എം കുടുംബങ്ങളായ ന്യൂനപക്ഷങ്ങളില്‍ കടുത്ത അതൃപ്തി. തലശ്ശേരി കലാപത്തിനു ശേഷം ആര്‍. എസ്. എസിനെതിരെ അതിശക്തമായ നിലപാടു സ്വീകരിക്കുന്ന സി.പി. എമ്മുമായി അടുപ്പത്തിലായ ന്യൂനപക്ഷസമുദായത്തിലെ പ്രബലകുടുംബങ്ങളിലാണ് അമര്‍ഷം പുകയുന്നത്.

ബാലഭാസ്കറിന്റെ അപകട മരണത്തിൽ പുതിയ ട്വിസ്റ്റ്! നിർണായക വെളിപ്പെടുത്തലുമായി കലാഭവൻ സോബി!

നേരത്തെ ചെറിയപെരുന്നാള്‍ ദിവസം എന്‍.ഡി. എഫ് പ്രവര്‍ത്തകന്‍ മുഹമദ് ഫസലിനെ സൈദാര്‍പള്ളിയില്‍ വച്ചു വെട്ടിക്കൊന്ന കേസില്‍ സി.പി. എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി. ഐ അറസ്റ്റു ചെയതിരുന്നുവെങ്കിലും ഫസല്‍ വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് സി.പി. എം തടിയൂരുകയായിരുന്നു.

പഴിചാരൽ സിപിഎമ്മിന്റെ ശൈലി

പഴിചാരൽ സിപിഎമ്മിന്റെ ശൈലി

ആര്‍. എസ്. എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷും സംഘവും നടത്തിയ കൊലപാതകമാണ് ഫസലിന്റെതെന്നു പറഞ്ഞ് സി.പി. എം അതിശക്തമായി കൊലപാതകത്തെ പ്രതിരോധിക്കുകയായിരുന്നു. ഇതിനു തെളിവായി മറ്റൊരുകേസില്‍ അറസ്റ്റു ചെയ്യപ്പെട്ട കുപ്പി സുബീഷിന്റെ ഫസല്‍ വധത്തില്‍ ആര്‍. എസ്. എസ് പങ്കെടുത്തുവെന്ന ശബ്ദസംഭാഷണവും പുറത്തുവിട്ടു. ഇതിനു ശേഷം മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് കൊല്ലപ്പെട്ടപ്പോഴും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി നടന്ന കൊലപാതകമെന്ന മട്ടില്‍ പാര്‍ട്ടി നിസാരവത്കരിക്കുകയായിരുന്നു.

ശുഹൈബ് വധം

ശുഹൈബ് വധം

കെ.സുധാകരന്റെ അടുത്ത അനുയായി അറിയപ്പെടുന്ന ശുഹൈബ് കാന്തപുരം സുന്നിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലുള്ള എ.പി സുന്നിക്കാര്‍ യു.ഡി. എഫിന് വോട്ടുചെയ്താണ് ശുഹൈബ് വധത്തിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ മുസ്‌ലിം ലീഗ് ഈ കൊലപാതകത്തില്‍ വേണ്ടത്ര ഇടപെടാഞ്ഞത് സി.പി. എമ്മിന് തുണയായി.

തങ്ങൾക്ക് പങ്കില്ലെന്ന സ്ഥിരം വാചകം

തങ്ങൾക്ക് പങ്കില്ലെന്ന സ്ഥിരം വാചകം

മട്ടന്നൂരിനടുത്തെ എടയന്നൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികൂടിയായിരുന്നു ശുഹൈബ്. ഇതിനു ശേഷം നടന്ന തലശ്ശേരിയിലെ സി.ഒ.ടി നസീര്‍ വധക്കേസില്‍ കൂടി സിപിഎം പ്രവര്‍ത്തകരായ അശ്വന്തും സിജിത്തും പിടിയിലായതോടെ വെട്ടിലായിരിക്കുകയാണ്. തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയത് സി. പി. എം യുവനേതാവും തലശ്ശേരിയിലെ രണ്ടു പ്രാദേശിക നേതാക്കളുമാണെന്ന് നസീര്‍ മൊഴി നല്‍കിയതോടെ സി.പി. എമ്മിനെതിരെയുള്ള കുരുക്ക് മുറുകി. എന്നാല്‍ ഈ കേസില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന നിലപാടുമായി സി.പി. എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍ തുടങ്ങിയവര്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് അല്‍പ്പം മഞ്ഞുരുക്കി.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ആരോപണവിധേയനായ സിപിഎം നേതാവിനെതിരെ മൊഴി നല്‍കിയിട്ടും പൊലിസ് കേസ് അട്ടിമറിക്കുകയാണെന്നും തനിക്ക് നീതി ലഭിക്കാനായി ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനിടെ നസീറിനെ സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ്ണപിന്‍തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

അഴിമതി ആരോപണം

അഴിമതി ആരോപണം

തലശ്ശേരിയിലെ പ്രബല മുസ്‌ലിം കുടുംബങ്ങളിലൊന്നാണ് സി.ഒ.ടി നസീറിന്റെ കുടുംബം. നേരത്തെ സി.പി. എം തലശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാംഗവുമായിരുന്ന സി.ഒ.ടി നസീര്‍ തലശ്ശേരിയിലെ സ്‌റ്റേഡിയം നിര്‍മാണത്തിലെ അഴിമതി ആരോപിച്ചതാണ് പാര്‍ട്ടിയുമായി അകലാന്‍ ഇടയാക്കിയത്. കോടികളുടെ അഴിമതിയാണ് തലശ്ശേരി സ്‌റ്റേഡിയം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നസീറും അദ്ദേഹം നേതൃത്വം നല്‍കുന്ന കിവീസ് ക്ലബും ജനപ്രതിനിധിയും പാര്‍ട്ടി യുവനേതാവുമായ ഒരാള്‍ക്കെതിരെ ഉന്നയിച്ചത്. ഈ വ്യക്തി വൈരാഗ്യമാണ് തന്നെ മൂന്നുതവണ അക്രമിക്കാന്‍ ഇടയാക്കിയതെന്നും നസീര്‍ പറയുന്നു.

സഹോദരൻ ബ്രാഞ്ച് സെക്രട്ടറി

സഹോദരൻ ബ്രാഞ്ച് സെക്രട്ടറി

നസീറിന്റെ സഹോദരന്‍ ഇപ്പോഴും തലശ്ശേരി ലോക്കല്‍കമ്മിറ്റിക്കു കീഴിലുള്ള സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. കുടുംബാംഗങ്ങളില്‍ പലരും സിപിഎമ്മിലും വര്‍ഗബഹുജനസംഘടനകളിലും സജീവമാണ്. ഇതുകൂടാതെ മാളിയേക്കല്‍, ഒ.വി. പിലാക്കണ്ടി തുടങ്ങി ഒട്ടേറെ പേരും പെരുമയുമുള്ള മുസ്‌ലിം തറവാടുകള്‍ സി.പി. എമ്മുമായി അഭേദ്യമായ ബന്ധമുള്ളവരാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി

സിഒടി നസീറിനെതിരെയുള്ള വധശ്രമം തലശ്ശേരിയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് സി.പി. എമ്മുമായി ഇനിയും സഹകരിച്ചു പോവാന്‍ കഴിയില്ലെന്ന നിലപാടിലാണ് പലരും. കൊലപാതക രാഷ്ട്രീയത്തില്‍ അതൃപ്തിയുള്ളവരെ ഒന്നിച്ചു കൂട്ടാന്‍ മുസ്‌ലിംലീഗും തീവ്രശ്രമം തുടങ്ങിയിട്ടുണ്ട്. തലശ്ശേരിയില്‍ ഏറെ സ്വാധീനമുള്ള മുസ്‌ലിം ലീഗ് പെരുന്നാളിനു ശേഷം പലരും പാര്‍ട്ടിമാറി തങ്ങളുടെ ചേരിയിലെത്തുമെന്ന പ്രതീക്ഷയിലാണ്.

English summary
Minorities abandon CPM for COT Naseer murder attempt issue in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X