കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി; സുരക്ഷാ വീഴ്ച
ഇതാദ്യമായല്ല ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റൊരു കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലുളള സെന്‍ട്രല്‍ ജയിലില്‍ നിന്നും തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ പിടികൂടുന്നത് പൊലിസിനും ജയില്‍വകുപ്പിനും തീരാതലവേദനയാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കാപ്പാ തടവുകാരനായ ആഷിക്കിന്റെ കൈയ്യില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സെല്ലുകളില്‍ നടത്തിയ വ്യാപക പരിശോധനയെ തുടര്‍ന്നാണ് തടവുകാരന്റെ ദേഹത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ ഫോണ്‍ കണ്ടെത്തിയത്.
ഇതേതുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റൊരു കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളിലെ തടവുകാരുടെ സെല്ലിലേക്ക് മൊബൈല്‍ ഫോണുകള്‍ പ്രവഹിക്കുന്നത് കാരണം ജയില്‍ അധികൃതര്‍ക്കെതിരെ സുരക്ഷാഭീഷണി ആരോപണം ഉയരുന്നുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുളളവയാണ് ജയില്‍ സെല്ലിനുളളില്‍ നിന്നും പിടികൂടുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ നിരോധിത വസ്തുവാണെങ്കിലും തടവുകാരുടെ കൈയ്യില്‍ ഇതെങ്ങനെയെത്തുന്നു എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജയിലില്‍ തുടച്ചയായി നടത്തുന്ന റെയ്ഡുകളില് ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്നത് മൊബൈല്‍ ഫോണുകളാണ്. കഴിഞ്ഞ ദിവസവും സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയിട്ടുണ്ട്.

കാപ്പ തടവുകാരനായ ബഷീറിന്റെ കൈയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീര്‍.
ജയില്‍ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ബഷീറിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.
തടവുകാരായ സവാദ്, സുധിന്‍ എന്നിവരില്‍ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഒരാഴ്ച മുന്‍പ് ജയില്‍വളപ്പിലേക്ക് ബീഡിവലിച്ചെറിഞ്ഞ തളിപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് രഹസ്യമായി ലഹരിവസ്തുക്കളെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ നേരത്തെ പുറത്തേക്ക് ഫോണ്‍ വിളിച്ചത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ജയില്‍ വളപ്പിലെ തെങ്ങിന്റെ മുകളില്‍ നിന്നുവരെ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നു.
ജയില്‍ വളപ്പ് കിളച്ചു നോക്കിയപ്പോഴും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയ ചരിത്രമുണ്ടായിട്ടുണ്ട്.നേരത്തെ തടവുകാരുടെ ഫോണ്‍ വിളി ഒഴിവാക്കുന്നതിനായി ജയില്‍ വളപ്പില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.
തൃശൂര്‍ സ്വദേശികളായ കാപ്പാ തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂടുതലുളളത്. ഇതുകൂടാതെ ഹര്‍ത്താല്‍ അക്രമകേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും വിവിധരാഷ്ട്രീയതടവുകാരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളില്‍ അന്തേവാസികളായുണ്ട്. ഇവര്‍ തമ്മില്‍ ഏറ്റു മുട്ടുന്നതു പതിവ് സംഭവമാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications