വിവാഹദിനത്തില്‍ വരന്റെ മുറിയില്‍ കാമുകി കയറിക്കൂടിയ സംഭവം: നവവരനായ ഡോക്ടര്‍ക്കെതിരെ പീഡനത്തിന് കേസ്
കണ്ണൂര്‍: വിവാഹദിനത്തില്‍ ഡോക്ടറായ വരന്റെ മുറയില്‍ കാമുകികയറിക്കൂടിയ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് ബലാത്സംഗത്തിന് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് യുവഡോക്ടര്‍ക്കെതിരെ കേസെടുത്തത്. ഡോക്ടറുടെ രക്ഷിതാക്കളായ അധ്യാപക ദമ്പതികള്‍ക്കെതിരെ സ്ത്രീധനപീഡനത്തിനും കേസെടുത്തിട്ടുണ്ട്. ചക്കരക്കല്ലിലെ പാനേരിച്ചാല്‍ ചോനാറയിലെ വീട്ടില്‍ ഡോ. തേജസിനെതിരെയാണ് ലൈംഗീക പീഢനത്തിന് കേസെടുത്തത്. ഇയാളുടെ പിതാവായ വിനോദ്കുമാര്‍, അമ്മ സുധ എന്നിവര്‍ക്കെതിരെ സ്ത്രീധന പീഢനകേസുമെടുത്തിട്ടുണ്ട്.
കഴിഞ്ഞ 29-നാണ് പാലക്കാടു സ്വദേശിനിയായ യുവതിയുമായി ഡോക്ടറുടെ വിവാഹം നടന്നത്.വിവാഹം കഴിഞ്ഞ് വധവും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ ഡോക്ടര്‍ തേജസുമായി നേരത്തെ ബന്ധം പുലര്‍ത്തിയിരുന്ന യുവതിയെ മുറിയില്‍ കാണുകയായിരുന്നു. ഇതോടെ വിവാഹവീട്ടില്‍ ബഹളവും വാക്തര്‍ക്കവുമുണ്ടായി. ഇതോടെയാണ് പോലീസ് ഇടപെട്ടത്. ക്ഷുഭിതരായ വധുവിന്റെ ബന്ധുക്കള്‍ തിരിച്ചുപോയി. ഇതോടെ വിവാഹം കലങ്ങുകയായിരുന്നു.

വിവാഹസമയത്ത് തനിക്ക് തന്റെ അമ്മയും അച്ഛനും നല്‍കിയ എണ്‍പതുപവന്‍ സ്വര്‍ണാഭരണങ്ങള്‍ നവവരനും രക്ഷിതാക്കളും തട്ടിയെടുത്തുവെന്നാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് പാലക്കാട് സ്വദേശിനിയും ഡോക്ടറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതിനു ശേഷം പ്രതിശ്രുതവരന്‍ തന്നെ കല്‍പ്പറയിലെ ടൂറിസ്റ്റുകേന്ദ്രത്തിലും ആളൊഴിഞ്ഞ ചിലവീടുകളിലും കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായ ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഈ പരാതിയിലാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്.












Click it and Unblock the Notifications