കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിൽ അച്ചടക്ക നടപടിയെടുത്ത മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് വിമതരുടെ ശക്തി പ്രകടനം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തളിപ്പറമ്പിൽ വിമത വിഭാഗത്തിനെതിരെ നടപടിയെടുത്ത ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ ശക്തി പ്രകടനം നടത്തി. സസ്പെൻഡ് ചെയ്ത നേതാക്കൾക്കും പുതുതായി രൂപീകരിച്ച നഗരസഭാ കമ്മിറ്റിക്കും പിൻതുണ പ്രഖ്യാപിച്ചുമാണ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് ബുധനാഴ്ച്ച വൈകുന്നേരം പ്രവർത്തകർ തളിപ്പറമ്പ് നഗരത്തിൽ പ്രകടനം നടത്തിയത്. മുന്നു റിലേറെ പ്രവർത്തകർ പങ്കെടുത്ത ശക്തിപ്രകടനത്തിനാണ് തളിപ്പറമ്പ് നഗരം സാക്ഷാം വഹിച്ചത്.

കണ്ണുരിൽ മുൻ മന്ത്രിയുടെ മക്കൾ ഉൾപ്പെടെ പത്തു പേർ എൻസിപിയിൽ: പാർട്ടിയിൽ ചേർന്നവരിൽ കോൺഗ്രസ് നേതാവിന്റെ മക്കളുംകണ്ണുരിൽ മുൻ മന്ത്രിയുടെ മക്കൾ ഉൾപ്പെടെ പത്തു പേർ എൻസിപിയിൽ: പാർട്ടിയിൽ ചേർന്നവരിൽ കോൺഗ്രസ് നേതാവിന്റെ മക്കളും

പാർട്ടിഅച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത തളിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചിരുന്നു.

leagueflag-156923


സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് വിമത വിഭാഗത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്

തളിപ്പറമ്പിൽ മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിക്ക് സമാന്തരമായി കമ്മറ്റി രൂപീകരിക്കുകയും അത് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിൽ പി.എ.സിദ്ധീഖ് (ഗാന്ധി ) കെ മുഹമ്മദ് ബഷീർ, പി.എം മുസ്തഫ, പി.പി. ഇസ്മയിൽ,സി.മുഹമ്മദ് സിറാജ് എന്നിവരെയും ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതതിന്റെ പേരിൽ പറമ്പിൽ അബ്ദുറഹിമാൻ, എൻ.യു ശഫീക്ക് മാസ്റ്റർ, ഓലിയൻജാഫർ , കെ.പി. നൗഷാദ്, ബപ്പു അഷ്റഫ് എന്നിവരെയും പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യുവാൻ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയോട് യോഗം ശുപാർശ ചെയ്തിരുന്നli

മുൻസിപ്പൽ മുസ്ലിം ലീഗിന്സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കമ്മറ്റി ഭാരവാഹികളോട് ബന്ധപ്പെട്ട സ്ഥാനങ്ങൾ രണ്ട് ദിവസത്തിനകം രാജിവെച്ച് ജില്ലാ കമ്മറ്റിക്ക് റിപ്പോർട്ട് ചെയ്യാനും അല്ലാത്ത പക്ഷം അവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു

തളിപ്പറമ്പിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അള്ളാംകുളം മഹമൂദ്, പി.കെ. സുബൈർ, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാൽ എന്നിവർക്ക് അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 3 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നൽകാൻ തീരുമാനിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തി പെടുത്തുന്ന വിധത്തിൽ വാർത്ത നൽകുന്നവരെയും പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നവരെയും കണ്ടെത്താൻ രണ്ട് അംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ: എസ് മുഹമ്മദ്, ടി.എ തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, കെ.ടി. സഹദുള്ള, അഡ്വ: കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി താഹിർ , എം.പി.എ.റഹീം എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

English summary
Muslim league rebels challenges party district leadership in Thalipparambu over action taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X