• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി: നടന്നത് കൂട്ടുകൃഷിയെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ്ആന്‍ഡ് ്സൗണ്ട് ഷോ അഴിമതി കേസില്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. അഴിമതി നടന്നുവെന്നു സ്വയം സമ്മതിച്ച ബി.ജെ.പി ദേശീയ ഉപാധ്യക്ഷന വിജിന്‍ലസ് കേസില്‍ നിന്നും സ്വയം കൈകഴുകി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സി.പി. എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റക്കാരനെന്ന് വന്നപ്പോള്‍ കൂട്ടുപ്രതിയുടെ മേല്‍ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമമെന്ന് ജയരാജന്‍ ആരോപിച്ചു. അഴിമതി നടന്നുവെന്നകാര്യം വിജിലന്‍സിന് മുന്‍പാകെ തന്നെ അബ്ദുള്ളക്കുട്ടി സമ്മതിച്ചിട്ടുണ്ട്. അഴിമതിയില്‍ മുന്‍ ടൂറിസം മന്ത്രിക്കും, എം.എല്‍.എയ്ക്കും പങ്കുണ്ടെന്നും പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഇവര്‍ നടത്തിയത് കൂട്ടുകൃഷിയാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.

അന്നത്തെ ടൂറിസം മന്ത്രിയും കണ്ണൂര്‍ എം.എല്‍.എ.യും കോണ്‍ഗ്രസ് പാര്‍ട്ടിക്കാരായിരുന്നു. അന്നത്തെ കണ്ണൂര്‍ എം.എല്‍.എ. പിന്നീട് ബിജെപിയില്‍ ചേക്കേറി. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിലായാലും അഴിമതിക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കുമുള്ള പങ്ക് നിഷേധിക്കാനാവില്ല. കൂടിയ നിരക്ക് ക്വട്ടേഷന്‍ ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കാനും പണി പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യാനും മുന്‍കൈയ്യെടുത്തത് അന്നത്തെ എം.എല്‍.എ.യും ടൂറിസം മന്ത്രിയുമായിരുന്നു. 2016ല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ തലേന്നാളായിരുന്നു അന്നത്തെ മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയില്‍ മാരത്തോണ്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചത്. അതിലൊന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉദ്ഘാടനമായിരുന്നു. ഏകദിന ഷോ മാത്രം നടത്തുകയും ഉപകരണങ്ങള്‍ മുഴുവനെടുത്തു കൊണ്ടുപോവുകയും ചെയ്തു.

2011ല്‍ ഡിടിപിസി സെക്രട്ടറിയുടെ പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ നടത്തി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്നത്തെ എം.എല്‍.എ.യുടെ സില്‍ബന്തിയായ ആള്‍ റാങ്ക് ലിസ്റ്റില്‍ നാലാമതായിപ്പോയി. അതുകൊണ്ട് റാങ്ക് ലിസ്റ്റ് റദ്ദാക്കി. പുതിയ അപേക്ഷ ക്ഷണിക്കുകയും ഇന്റര്‍വ്യൂ എന്ന പ്രഹസനം നടത്തി സ്വന്തം ഇഷ്ടക്കാരനെ ഒന്നാം റാങ്കുകാരനാക്കി. അങ്ങനെയാണ് പുതിയ ഡിടിപിസി സെക്രട്ടറിയെ നിയമിച്ചത്. യുഡിഎഫ് ഭരണം അവസാനിക്കുന്നത് വരെ അദ്ദേഹം ഡിടിപിസി സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിച്ചു. ആ കാലഘട്ടത്തില്‍ അന്നത്തെ കണ്ണൂര്‍ എം.എല്‍.എ.ക്ക് 'ചാകര'യായിരുന്നു.

cmsvideo
  AP abdullakutty against prithviraj on his lakshadweep campaign post

  ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ക്ക് വന്‍ തുക കണക്കില്‍ കാണിച്ചു. കരാര്‍ തുക 3.58 കോടി രൂപയായിരുന്നു. 50 ശതമാനം തുക അഡ്വാന്‍സ് കരാര്‍ കമ്പനിക്ക് നല്‍കിയത് അന്നത്തെ എം.എല്‍.എ. നിര്‍ബന്ധിച്ചതുകൊണ്ടാണെന്ന് ഡിടിപിസി ഫയലുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ എല്ലാ അഴിമതിക്കും നേതൃത്വം കൊടുത്തയാളാണ് അന്നത്തെ ടൂറിസം മന്ത്രിയെന്നാണ് വിജിലന്‍സിന് മുന്‍ എം.എല്‍.എ. കൊടുത്ത മൊഴി. അന്നത്തെ മന്ത്രിയും മുന്‍ എം.എല്‍.എ.യും നടത്തിയ കൂട്ടുകൃഷിയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. ഒരാള്‍ ഒറ്റക്കല്ല, എല്ലാവരും ചേര്‍ന്നാണ് യുഡിഎഫ് ഭരണത്തില്‍ പൊതുപണം കവര്‍ന്നെടുത്തത്. അഴിമതിക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

  English summary
  MV Jayarajan against AP Abdullakkutty over light and Sound scam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X