ഹമാസ് നടത്തിയ ആക്രമണത്തെ സി.പി.എം ന്യായീകരിക്കുന്നില്ലെന്ന് എം.വി ജയരാജൻ
കണ്ണൂർ: ഹമാസ് നടത്തിയ ആക്രമണത്തെ സി പി എം ന്യായികരിക്കുന്നില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ ഡിസി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ ശൈലജ ടീച്ചർ നടത്തിയ ഹമാസ് തീവ്രവാദികളാണെന്ന പരാമർശത്തെ കുറിച്ച് ടീച്ചറും പാർട്ടി നേതാക്കളും കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. ഹമാസിന്റെ അക്രമത്തിലേക്ക് എത്തിച്ചത് ഇസ്രായേൽ നിരന്തരം നടത്തിയ അക്രമണങ്ങളാണ്. ഇതിൽ സിപിഎം നേതാക്കൾ പ്രതികരിച്ച ഒരുവാക്കോ വാചക മോ മാത്രമെടുത്തല്ല പരിശോധിക്കേണ്ടത്. യുദ്ധം വേണ്ട, സമാധാനം മതിയെന്നാണ് എല്ലാത്തിന്റെയും അന്ത:സത്തയെന്നും ജയരാജൻ പറഞ്ഞു.
പലസ്തീനില്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് ഒക്ടോബര്‍ 17 മുതല്‍ 22വരെയുള്ള തീയതികളില്‍ സിപിഐ(എം)ന്റെ നേതൃത്വത്തില്‍ 16 കേന്ദ്രങ്ങളില്‍ പലസ്തീന് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. ഏറെക്കാലമായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ് ഫലസ്തീന് പ്രശ്നം. ഫലസ്തീന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഐക്യരാഷ്ട്രസഭയും ലോകജനതയും അംഗീകരിച്ചെങ്കിലും ഇസ്രായേല്‍ കൈയൂക്കിലൂടെ ഗാസ അടക്കമുള്ള പലസ്തീനിയന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.

പലസ്തീന് ജനത എന്നൊന്നില്ലെന്നും പിശാചുക്കളുടെ നഗരമായ' പലസ്തീനെ ചാരമാക്കി മാറ്റുമെന്നുമാണ് ഇസ്രായേല്‍ ഭരണാധികാരികള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. 23 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഭൂപ്രദേശമാണ് ഗാസ. 24 മണിക്കൂറിനകം ഗാസ വിട്ട് പോകണമെന്ന അന്ത്യശാസനമാണ് ഇസ്രായേല്‍ നല്‍കിയത്. ഭയപ്പെട്ട് ഗാസ വിടുന്നവരെപ്പോലും കഴിഞ്ഞദിവസം ഇസ്രായേല്‍ സേന വെടിവെച്ചുകൊന്നു.
അമേരിക്ക നല്കിയ ആയുധ സന്നാഹങ്ങളോടെ മൂന്നുലക്ഷം ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയുടെ അതിര്‍ത്തിയില്‍ ഓരോദിവസവും അക്രമം അഴിച്ചുവിടുകയാണ്. ഇത്തവണ ഹമാസാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഇസ്രായേല്‍ തിരിച്ചടിച്ചു. ഇരുഭാഗത്തും മരണപ്പെട്ടവര്‍ സാധാരണ ജനങ്ങളാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാനമാണ് വേണ്ടത്. എന്നാല്‍ ഇസ്രായേല്‍ കരയുദ്ധത്തിലൂടെ ഫലസ്തീനിയന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണവും മരുന്നും വെള്ളവും ഇന്ധനവുമെല്ലാം പലസ്തീന് ജനതയ്ക്ക് നിഷേധിക്കുകയാണ്.
ചേരിചേരാ നയം അംഗീകരിച്ചിരുന്ന ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന മോഡിയുടെ പ്രഖ്യാപനം സാമ്രാജ്യത്വവിധേയത്വം തെളിയിക്കുന്നതാണ്. എല്ലാ കാലത്തും ഇന്ത്യ പലസ്തീന് ജനതയ്ക്കൊപ്പമായിരുന്നു. അപ്രഖ്യാപിത നയമാണ് ബി.ജെ.പി തിരുത്തിയത്. ലോകമാകെ യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കുമ്പോള്‍ ഇന്ത്യ യുദ്ധവെറിയډാരോടൊപ്പം നില്‍ക്കുന്നത് ഒട്ടും ശരിയല്ല. പലസ്തീൻ ജനതയോടുള്ള ഐക്യദാർഡ്യത്തിന്റെ ഭാഗമായി
ഒക്ടോബര്‍ 17ന് കൂത്തുപറമ്പില്‍ കെ കെ ശൈലജ ടീച്ചര്‍ എം.എല്‍.എ യും 18ന് ചക്കരക്കല്ലില്‍ എം സുരേന്ദ്രനും, കിണവക്കലില്‍ എം പ്രകാശന് മാസ്റ്ററും, പാനൂരില്‍ വത്സന് പനോളിയും, പേരാവൂരില്‍ എം വിജിന് എം.എല്‍.എ യും, 19ന് കണ്ണൂരില്‍ ഇ പി ജയരാജനും, പയ്യന്നൂരില്‍ എം വി ജയരാജനും, തളിപ്പറമ്പില്‍ ടി വി രാജേഷും, കമ്പിലില്‍ പി ജയരാജനും, എടക്കാട് ബസാറില്‍ ടി കെ ഗോവിന്ദന് മാസ്റ്ററും 20ന് ചപ്പാരപ്പടവില്‍ പി വി ഗോപിനാഥും, ഇരിക്കൂറില്‍ പി പുരുഷോത്തമനും പാപ്പിനിശ്ശേരി ഗെയ്റ്റിന് സമീപം എന്‍ സുകന്യയും, ഇരിട്ടിയില്‍ കെ വി സുമേഷ് എം.എല്‍.എ യും, 21 ന് മാതമംഗലത്ത് ടി ഐ മധുസൂദനന് എം.എല്‍.എ യും 22ന് മട്ടന്നൂരില്‍ പി കെ ശ്രീമതി ടീച്ചറും ഐക്യദാര്ഢ്യസദസ്സുകളില് പ്രഭാഷണം നടത്തും.
എല്ലായിടത്തും വൈകുന്നേരം നാലു മണിക്കാണ് പരിപാടി. തലശ്ശേരിയിലും പഴയങ്ങാടിയിലും വന്‍ ജനപങ്കാളിത്തത്തോടെ കഴിഞ്ഞദിവസം ജനകീയ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചിരുന്നു. പൊരുതുന്ന ഫലസ്തീനിയന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി നടത്തുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കാന്‍ എല്ലാവരോടും സഹകരിക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.
-
വെറും 7,999 രൂപയ്ക്ക് 50MP ക്യാമറയും, 5000mAh ബാറ്ററിയും! 'അത്ഭുത' ഫോണുമായി ലാവ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications