കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.രഘുനാഥ് പ്രചാരണം ഊര്‍ജ്ജിതമാക്കി
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയരവെ പ്രചാരണം ഊര്‍ജ്ജിതമാക്കി എന്‍ഡിഎ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി. രഘുനാഥ്. മണ്ഡലത്തിലെ പ്രമുഖരായ വ്യക്തികളെയും ബലിദാനികളുടെ കുടുംബാംഗങ്ങളെയുമാണ് ഒന്നാം ഘട്ടത്തില്‍ സന്ദര്‍ശിക്കുന്നത്.
എല്ലാ പ്രദേശങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് രഘുനാഥിന് ലഭിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ കാണാനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളികളാകാനും നൂറുകണക്കിനാളുകളാണ് ഓരോ പ്രദേശത്തുമെത്തിച്ചേരുന്നത്.

ഇന്നലെ കണ്ണൂര്‍, മട്ടന്നൂര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ ചിറ്റാരിപ്പറമ്പിലെ സ്വര്‍ഗ്ഗീയ അനന്തേശ്വരത്ത് മഹേഷിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് കുടുംബാംഗങ്ങളുടെ ദുഃഖ സ്മരണയില്‍ പങ്കുചേര്‍ന്നു.
അനുസ്മരണ ചടങ്ങിലെത്തിയ അദ്ദേഹം പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും കണ്ട് സംസാരിച്ചു. പ്രവര്‍ത്തകരോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച് പ്രദേശത്തെ പ്രധാന പ്രശ്‌നങ്ങളും വികസന സാധ്യതകളും അദ്ദേഹം ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് കണ്ണൂരിലെ അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് പി. രാമകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹത്തിന്റെ വിട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. കുടുംബാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
പുതിയ തെരുവില്‍ ശൗര്യചക്ര സ്വര്‍ഗീയ സി.പി. നാരായണന്റെ ഭാര്യ ഗീത ശിവാജിയെ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍. രാജന്‍, സംസ്ഥാന സമിതിയംഗം മോഹനന്‍ മാനന്തേരി, മണ്ഡലം വൈസ് പ്രസിഡന്റ് എന്‍. വിജയന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വ്യത്യസ്ത വിഭഗങ്ങളില്‍പ്പെട്ടവരെ സന്ദര്‍ശിക്കുമ്പോള്‍ എല്ലാ മേഖലയില്‍ നിന്നും തികച്ചും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നു സ്ഥാനാര്‍ത്ഥി സി.രഘുനാഥ് പറഞ്ഞു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മാറിയ സാഹചര്യം എന്‍ഡിഎക്ക് പൂര്‍ണ്ണമായും അനുകൂലമാണ്. മോദി പ്രഭാവവും ജില്ലയില്‍ ബിജെപിയുടെ സുശക്തമായ സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications