കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുകാരനെ അടിക്കുന്നത് കണ്ടാല്‍ ബാത്‌റൂമില്‍ ഒളിക്കില്ല, എസ്എഫ്‌ഐക്കെതിരെ അലന്‍

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി പാലയാട് ക്യാമ്പലസിലെ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയില്‍ അലന്‍ ഷുഹൈബിനെതിരെ കേസെടുത്തു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായിരുന്നു അലന്‍. എസ്എഫ്‌ഐയുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലന്‍ രംഗത്തെത്തി.

ഫാസിസത്തിനെതിരെ പറയുന്നവര്‍ തന്നെ ഇപ്പോള്‍ ഫാസിസമാണ് നടത്തി കൊണ്ടിരിക്കുന്നത്. കൂട്ടുകാരനെ അടിക്കുന്നത് കണ്ടാല്‍ ഞാന്‍ ബാത്‌റൂമില്‍ ഒളിക്കില്ല. തീര്‍ച്ചയായും ചോദിക്കാന്‍ പോകും. അതിനെ രാഷ്ട്രീയത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ല. എന്നാല്‍ മാവോയിസ്റ്റാണെന്ന് എല്ലാവരെയും അധിക്ഷേപിക്കുകയാണ് എസ്എഫ്‌ഐ എന്ന് അലന്‍ ആരോപിച്ചു.

1

മുസ്ലീം നാമധാരികള്‍ എന്ന് പറഞ്ഞ്, ഇവര്‍ തീവ്രവാദികളാക്കുകയാണ്. എന്തായാലും പോരാടാനാണ് തീരുമാനം. എസ്എഫ്‌ഐ പ്രവര്‍ത്തകനായ, ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്ന വ്യക്തിയെ ഞാന്‍ തല്ലിയിട്ടില്ല. സുഹൃത്തായ ബദറുദ്ദീനെ തല്ലുന്ന ശബ്ദം കേട്ടാണ് ഞാന്‍ അവിടെയെത്തിയത്. സുഹൃത്തിനെ തല്ലുന്നത് കണ്ട് ഒരിക്കലും പേടിച്ച് ഒളിക്കില്ല.

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

ഞാന്‍ പോയി പിടിച്ച് മാറ്റും. ഇക്കാര്യത്തില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആരെയും റാഗ് ചെയ്തിട്ടില്ല. എച്ച്ഒഡിയായിട്ടാണെങ്കിലും കോളേജ് അധികൃതരുടെ കാര്യത്തിലും വീഴ്ച്ചയുണ്ട്. പോലീസിനും വീഴ്ച്ചയുണ്ട്. ഇത്രയും നേരമായിട്ട് ഇവിടെ ആകെയുള്ളത് ഇരകള്‍ മാത്രമാണെന്നും അലന്‍ പറയുന്നു.

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍

കൂടെ നിന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ജീവന് ഭീഷണിയുണ്ട്. ഇവര്‍ക്കെതിരെ വിവേചനവുമുണ്ടാകാം. തീവ്രവാദ ആരോപണം വരെ ഉയരാം. യുഎപിഎ സെക്ഷന്‍ 15 പ്രകാരം ഇന്ത്യയിലുള്ള ഏത് സംഘടനയെയും നരേന്ദ്ര മോദി സര്‍ക്കാരിന് നിരോധിക്കാം. അതില്‍ പറഞ്ഞിരിക്കുന്ന രീതിയാണിത്.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

പോപ്പുലര്‍ ഫ്രണ്ട് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ഞാന്‍ യുഎപിഎയ്ക്ക് എതിരാണ്. പത്ത് മാസം ജയിലിലും കിടന്നിട്ടുണ്ട്. അതുകൊണ്ട് സ്റ്റേറ്റ് നടത്തുന്ന വയലന്‍സിന് എതിരാണ്. യുഎപിഎ എന്നത് എല്ലാവര്‍ക്കുമെതിരെയുണ്ട്. അതില്‍പ്പെടുന്ന ഒരുവിഭാഗത്തിന് വേണ്ടി മാത്രം എങ്ങനെയാണ് സംസാരിക്കുകയെന്നും അലന്‍ ചോദിച്ചു.

റാഗിങ് നടന്നിട്ടില്ല. നൂറ് ശതമാനം ഉറപ്പാണ്. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരെ അക്കാര്യത്തില്‍ ഒരുറപ്പുണ്ടെന്നും അലന്‍ വ്യക്തമാക്കി. അടി നടന്നു എന്ന് പറഞ്ഞാണ് അവിടേക്ക് പോയത്. പരിക്കേറ്റു എന്ന് പറയുന്ന വിദ്യാര്‍ത്ഥി വാതില്‍ തല്ലി പൊളിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു മനുഷ്യരെ നിഷ്‌കരുണം തല്ലുന്നതിന് എസ്എഫ്‌ഐക്ക് മടിയില്ല.

ഞാന്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. എസ്എഫ്‌ഐ എബിവിപിക്ക് പഠിക്കുകയാണോ? ഇവര്‍ക്ക് ജനാധിപത്യവും സോഷ്യലിസവും ഉണ്ടോ? എക്കാലത്തും ഞാന്‍ അനീതിക്കെതിരെയാണ്. ബാക്കി ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും അലന്‍ പറഞ്ഞു.

English summary
never run off form injustice, alan shuhaib against sfi on palayad campus issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X