കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ശീതീകരിച്ച ശിശുസൗഹൃദ വാര്‍ഡ്: കുട്ടികള്‍ക്ക് കിടത്തി ചികിത്സയും!!

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ നവീകരിച്ച എസി വാര്‍ഡില്‍ കിടക്കാം. ആശുപത്രിയിലെ പ്രധാന ബ്‌ളോക്കിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വാര്‍ഡില്‍ 20 കിടക്കകളാണ് ഉള്ളത്.12 വയസുവരെയുള്ള കുട്ടികള്‍ക്കാണ് കിടത്തി ചികിത്സ നല്കുന്നത് പൂര്‍ണമായും ശിശു സൗഹൃദമാണ് കുട്ടികളുടെ വാര്‍ഡ്.പക്ഷികളും മൃഗങ്ങളും ആലേഖനം ചെയ്ത ചുമരുകളും കളിക്കോപ്പുകളും കുട്ടികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. സിറിഞ്ചും കാനുലയും ഇനി കുട്ടികളെ കരയിക്കില്ലെന്ന് ചുരുക്കം.

ഏകാന്തത ആഗ്രഹിക്കുന്ന സെന്റിനൽ ഗോത്രവർഗക്കാർ; മനുഷ്യവിരോധത്തിന്റെ കാരണം ഇതാണ്...

06-img-3-1

ഏപ്രില്‍ മെയ് മാസങ്ങളില്‍ വാര്‍ഡിലുണ്ടാകുന്ന് അസഹ്യമായ ചൂട് പരിഗണിച്ചാണ് വാര്‍ഡ് ശീതികരിക്കാന്‍ നഗരസഭ തീരുമാനിച്ചത്.ആസുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം .ദീര്‍ഘകാലം കുട്ടികളുടെ ഡോക്ടറായിരുന്ന പരേതനായ പികെ ദാമോദരന്റെ മകന്‍ അനീഷ് ദാമോദരനാണ് വാര്‍ഡ് ശീതീകരിക്കാന്‍ തുക നല്കിയത്.നഗരസഭ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ ആവശ്യം അറിയിച്ചതിനെ തുടര്‍ന്നാണ് അനീഷ് പണം മുടക്കിയത്. വാര്‍ഡിന്റെ സീലിങ് ആശുപത്ര വികസന കമ്മിറ്റി നിര്‍വഹിച്ചു. വാര്‍ഡിന്റ ഉദ്ഘാടനം ഇന്ന് രാവിലെ നഗരസഭ അധ്യക്ഷന്‍ നിര്‍വഹിക്കും.

English summary
New air conditioned children's ward inaugurating today in payyannur government hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X