മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസുമായി അഭിപ്രായഭിന്നതയില്ല: പ്രകാശ് കാരാട്ട്
കണ്ണൂര്‍: സി.പി. എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ ദേശീയസെമിനാറില്‍ നിന്നുംവിട്ടു നിന്ന കോണ്‍ഗ്രസ് നിലപാട് മതനിരപേക്ഷതയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാ്ട്ട് പറഞ്ഞു. സി.പി. എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി മതനിരപേക്ഷത നേരിടുന്ന വെല്ലുവിളിയെന്ന വിഷയത്തില്‍ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറിലെ സി. എച്ച് കണാരന്‍ നഗറില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഈ സെമിനാറില്‍ കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ പങ്കെടുക്കെണ്ടതായിരുന്നു. എന്നാല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഈ വിഷയത്തില്‍ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നത് പ്രയാസമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സെമിനാറില്‍ പങ്കെടുക്കാത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞത് ഞാന്‍ വായിച്ചു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണമെന്ന വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല.

കേരളത്തിലെ ചിലവിഷയങ്ങളില്‍ മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത സംരക്ഷിക്കണമെന്ന നിലപാടാണ് ഇരുപാര്‍ട്ടികള്‍ക്കുമുള്ളതെന്നിരിക്കെ എന്താണ് കോണ്‍ഗ്രസ് സെമിനാറില്‍ നിന്നും വിട്ടുനില്‍ക്കുന്നതിലെ സാംഗത്യമെന്ന് മനസിലാവുന്നില്ലെന്നും കാരാട്ട് പറഞ്ഞു. രാജ്യത്തെ മതനിരപേക്ഷത ആപത്തിലാണ്. മതം,ജാതി,പ്രദേശം എന്നിവയ്ക്കതീതമായി മതനിരപേക്ഷതയാണ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്.
എന്നാല്‍ ഇന്ത്യമാറിമാറി ഭരിച്ച ഭരണകൂടങ്ങള്‍ ഈ ആശയത്തെ വികലമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.രാജ്യം ഭരിക്കുന്ന ബി.ജെ.പി ആര്‍. എസ്. എസിന്റെ ഹിന്ദുത്വ ആശയമാണ് നടപ്പിലാക്കുന്നത്. ഹിന്ദുരാഷ്ട്രമായി മാറണമെന്നാണ് അവര്‍ പറയുന്നത്. ഭൂരിപക്ഷ മതം ഇന്ത്യന്‍മതനിരപേക്ഷതയ്ക്കു മുകളില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ചടങ്ങില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ അധ്യക്ഷനായി. സി. പി. ഐ അഖിലേന്ത്യാസെക്രട്ടറി ഡി.രാജ മുഖ്യാതിഥിയായി. മന്ത്രി എം.വി ഗോവിന്ദന്‍, എം,വി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍. എ, ടി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications