• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ

കണ്ണൂർ; കൂത്തുപറമ്പ് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പുഷ്പന്‍റെ സഹോദരന്‍ പുതുക്കിടി ശശി കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ശശി പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണമായിരുന്നു ബിജെപി കേന്ദ്രങ്ങൾ നടത്തിയത്. ഇപ്പോഴിതാ ബിജെപിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി ജയരാജൻ . ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

സ്വന്തം മകന്‍റെ കല്ല്യാണത്തിനു പോലും

സ്വന്തം മകന്‍റെ കല്ല്യാണത്തിനു പോലും

പ്രിയങ്കരനായ സഖാവ് പുഷ്പന്‍റെ സഹോദരന്‍മാരില്‍ ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ത്തുവെന്നു കൊട്ടിഘോഷിച്ചുകൊണ്ട് സംഘപരിവാര്‍ പ്രചരണം നടത്തുകയാണ്. ഈ സഹോദരന്‍ ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ല. സ്വന്തം മകന്‍റെ കല്ല്യാണത്തിനു പോലും പുഷ്പനും പാര്‍ട്ടി സഖാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണെന്നു പറഞ്ഞാല്‍ കുടുംബമുളള എല്ലാവര്‍ക്കും ആളുടെ സ്വഭാവം മനസ്സിലാകും.

ബിജെപിക്ക് ലഭിക്കുകയുളളു

ബിജെപിക്ക് ലഭിക്കുകയുളളു

മാത്രവുമല്ല സ്വന്തം മകന്‍റെ പേരില്‍ ചൊക്ലി പോലീസില്‍ പരാതി കൊടുത്ത മാനസികാവസ്ഥകാരനുമാണ്. അത്തരം ആളുകളെ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ലഭിക്കുകയുളളു. ഇങ്ങനെ നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം.

ജനം കൊടുത്ത മറുപടി

ജനം കൊടുത്ത മറുപടി

മലബാറില്‍ ഒരു ചൊല്ലുണ്ട് ‍" കൊല്ലന്റെ ആലയിലെ തുരുമ്പ്‌ കൊണ്ട്‌ ആയുധം ഉണ്ടാക്കാൻ കഴിയില്ല എന്ന്.ഇതാണ് ബി.ജെ.പിക്ക് ജനങ്ങള്‍ കൊടുക്കുന്ന മറുപടി.കഴിഞ്ഞ ദിവസം ഞാനിട്ട പോസ്റ്റിനു കീഴെ മുസ്ലിം ലീഗിലെ തീവ്ര ചിന്താഗതിക്കാരും എസ്‌ ഡി പി ഐക്കാരും ജമാത്തെ ഇസ്ലാമിക്കാരും കോൺഗ്രസ്സുകാരും "പുഷ്‌പന്റെ ഏട്ടൻ ബിജെപിയിൽ പോയേ" എന്ന കമന്റുകൾ കുത്തി നിറച്ചതായി കണ്ടു.

ബിജെപിക്ക് റിക്രൂട്ട് ചെയ്യു്നന ഏജൻസി

ബിജെപിക്ക് റിക്രൂട്ട് ചെയ്യു്നന ഏജൻസി

സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോൺഗ്രസ്സുകാരനായ ശശി ബിജെപിയിൽ പോയെന്ന് കേട്ടപ്പോ ബിജെപി കാരെക്കാളും സന്തോഷം കാണിക്കുന്ന ഇവർ ഏറ്റവുമൊടുവിൽ കോൺഗ്രസ്സ്‌ അഖിലേന്ത്യാ നേതാക്കന്മാരായ ജ്യോതിരാജ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ ചേർന്നപ്പോൾ ഒരു വാക്ക്‌ കൊണ്ട്‌ പോലും പ്രതികരിച്ചതായി കണ്ടില്ല.കോൺഗ്രസ്സ്‌ എന്നത് ബിജെപിയിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യുന്ന ഏജൻസിയായി മാറിയിരിക്കുന്നു.

കോൺഗ്രസ്സിലേയും ലീഗിലേയും ചിന്തിക്കുന്ന പ്രവർത്തകർ ഇത്‌ തിരിച്ചറിയുന്നുണ്ട്‌.

ഉത്തർ പ്രദേശിൽ ദളിത് യുവതിയെ തോക്കിൻ മുനയിൽ പീഡിപ്പിച്ചു, ഗ്രാമത്തലവന്‍ അടക്കമെന്ന് പോലീസ്

പാലക്കാട് മൂന്ന് പേർ മരിച്ച സംഭവം; വ്യാജമദ്യം കഴിച്ചതെന്ന് സംശയം,അന്വേഷണം തുടങ്ങി

കൊവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തം;അനിക അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്

ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു

cmsvideo
  Khushboo sundar seeks apology for mentally disabled statement | Oneindia Malayalam

  English summary
  P jayarajan about pushpan's brother sasi's bjp entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X