കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം; പോലീസ് ഒത്തുകളിച്ചുവെന്ന് ആക്ഷേപം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം തികയവെയാണ് ഭാഗികമായ കുറ്റപത്രം ക്രൈബ്രാഞ്ച് സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പ് ചുമത്താതെയുള്ള കുറ്റപത്രം ദുര്‍ബലമാണെന്നും പ്രതിക്ക് ജാമ്യം കിട്ടാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

p

സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ കണ്ണൂരില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. പ്രതിയെ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam

തലശേരി പോക്‌സോ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പോക്‌സോ വകുപ്പ് ചുമത്തുന്നതിന് മതിയായ തെളിവ് ലഭിച്ചാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.

കുട്ടിയെ പ്രതി പത്മരാജന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ലൈംഗിക പീഡനം നടന്നോ എന്ന് കണ്ടെത്താന്‍ ഇനിയും അന്വേഷണം നടക്കേണ്ടതുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നും മറ്റൊരാള്‍ക്ക് കാഴ്ചവച്ചുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇരയുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നില്ല.

English summary
Palathayi Child abuse case: Accused Padmarajan gets Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X