തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി
കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരില്‍ പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 9മണിമുതല്‍ ആരംഭിച്ചു. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ 20 കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികള്‍ ബ്ലോക്കടിസ്ഥാനത്തിലാണ് വിതരണം ചെയ്‌തത്.
ഗവണ്‍മന്റ് ഐടിഐ മാടായി, പയ്യന്നൂര്‍ കോളേജ്, തളിപ്പറമ്പ് സര്‍സിപി ഹയര്‍സെക്കന്ററി സ്‌കൂള്‍, കെടിസി ഹയര്‍ സെക്കന്ററി സ്‌കൂള്‍, മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, സെന്റ്‌ജോജ് യുപി സ്‌കുള്‍ എന്നിവയാണ് ബ്ലോക്കിലേക്കുള്ള വിതരണ കേന്ദ്രങ്ങള്‍, മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സര്‍സിപി തളിപ്പറമ്പ് കോളേജ്, ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മങ്ങാട്ടുവയല്‍, തലശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി കോളേജ്, പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിതരണം ചെയ്‌തത്.
കോവിഡിന്‍ന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം സമയം ക്രമം നടത്തിയാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്‌തതെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.ത്രിതല പഞ്ചായത്തിലേക്കുളള പോളിങ് സാമഗ്രികള്‍ രാവിലെ 8ണി,10മണി 12മണി ഉച്ചകഴിഞ്ഞ് 2മണി എന്നിങ്ങനെ നാല് സമയങ്ങളിലായാണ് വിതരണം ചെയ്‌തത്. തലസ്ഥാന ജില്ലയില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്‌തപ്പോഴുണ്ടായ തിക്കും തിരക്കും കണക്കിലെടുത്താണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതില്‍ പ്രത്യേക സമയ ക്രമം കണ്ണൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു.