കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂര്‍ സ്വദേശിനിയില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു

Google Oneindia Malayalam News

കരിവെള്ളൂര്‍: ടാസ്‌ക് നല്‍കി പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയുടെ ലക്ഷണക്കിന് പണം ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കവര്‍ന്നതായി പരാതി., ആമസോണ്‍ കമ്പിനിയുടെ പേരിലുള്ള വ്യാജവെബ് സൈറ്റിലൂടെയാണ് പണം കവര്‍ന്നത്. പയ്യന്നൂര്‍ സ്വദേശിനിയായ 22 വയസുകാരിക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ആമസോണിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച വെബ് സൈറ്റില്‍ കയറിയ യുവതി ഒരു പ്രത്യേക നമ്പര്‍ കാണുകയും അതിന്റെ ലിങ്കില്‍ കയറി പരിശോധിക്കുകയായിരുന്നു.

ഈ ലിങ്കില്‍ നിന്നും പിന്നീട് ടാസ്‌കുകള്‍ ഓരോന്നായി ഇവര്‍ക്ക് വരാന്‍ തുടങ്ങി. 900രൂപയ്ക്ക് ആദ്യം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു ആദ്യടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 1260 കാഷ് ബാക്കായി ലഭിക്കുമെന്നായിരുന്നു ഓഫര്‍. യുവതി റീചാര്‍ജ് ചെയ്തപ്പോള്‍ ഈ പണം ലഭിക്കുകയും ചെയ്തു. പിന്നീട് ടാസ്‌കുകള്‍ ഒന്നൊന്നായി കടന്നുവന്നെങ്കിലും പണം തിരിച്ചുവന്നില്ലെന്നു മാത്രമല്ല മോഹനവാഗ്ദ്ധാനങ്ങള്‍ കൂടിയും വന്നു.

1

കഴിഞ്ഞ ജൂലൈ 12 മുതല്‍ 23 ദിവസങ്ങളിലായി ഫോണ്‍, ഗൂഗിള്‍ പേ, വാട്സ് ആപ്പ്, പേടി എം എന്നിവയുടെ പരാതിക്കാരിയുടെ പേരിലുള്ള തമിഴ്നാട് മെര്‍ക്കന്റര്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നും 1,78,409 ്രൂപയാണ്.

നിര്‍ദ്ദേശ പ്രകാരമുള്ള ടാസ്‌ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടും കമ്പിനി വാഗ്ദ്ധാനം ചെയ്ത തുക ലഭിക്കാത്ത വിവരം പരാതിക്കാരി അറിയിച്ചപ്പോള്‍ 37,782- കൂടി അടയ്ക്കണമെന്ന നിര്‍ദ്ദേശമാണ് വന്നതെന്നു പരാതിയില്‍ പറയുന്നു. സംശയം തോന്നി കൂടുതലായി പരിശോധിച്ചപ്പോഴാണ് ആമസോണ്‍ കമ്പിനിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റാണിതെന്നു വ്യക്തമായതായി പരാതിക്കാരി പറയുന്നു. ഈ പരാതിയിലാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്. എന്നാല്‍ സൈബര്‍ പൊലിസ് അന്വേഷണം തുടങ്ങിയതോടെ ഈ വെബ് സൈറ്റ് മരവിപ്പിച്ചിരിക്കുകയാണ്. യുവതിയുമായി കോണ്‍ടാക്റ്റ് പുലര്‍ത്തിയ വാട്സ് ആപ്പ് നമ്പറും നിര്‍ജീവമാണെന്ന് പൊലിസ പറഞ്ഞു.,

English summary
payyanur women's lakhs of money loose in a fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X