Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമ ലോകത്തോടുള്ളവിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു: ശശികുമാര്‍

കണ്ണൂര്‍:ലോകത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ മാധ്യമ നവീകരണ ശ്രമങ്ങള്‍ (മീഡിയ റിഫോം മൂവ്‌മെന്റ് ) പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് ആരംഭിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞു. മാധ്യമങ്ങളിലെ ജീര്‍ണത ഇല്ലാതാക്കി പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചക്കരക്കല്ലില്‍ 'മാധ്യമങ്ങളും സാമൂഹ്യപ്രതിബദ്ധതയും' വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികുമാര്‍.

Gallery Links shah-1648322039.jpg -P

ജനാധിപത്യത്തിന്റെ നാലാംതൂണായ പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ അഞ്ചാം പത്തിയായാണ് പ്രവര്‍ത്തിക്കുന്നത്. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളെല്ലാം കവരുകയാണ്. ഇതിനെതിരെ ചോദ്യം ഉയര്‍ത്താന്‍ മാധ്യമങ്ങളില്ല. ഏകപക്ഷീയമായ വാര്‍ത്തകളാണ് ഉത്പാദിപ്പിക്കുന്നത്. മറുഭാഗത്തിന്റെ വാദമുഖങ്ങള്‍ ഒരിക്കലും ജനങ്ങളിലേക്ക് എത്തുന്നില്ല. ജനങ്ങള്‍ക്ക് മാധ്യമങ്ങളില്‍ വിശ്വാസം ഇല്ലാതായിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയാ അതിപ്രസരം ഇതിന്റെ ആക്കം കൂട്ടുന്നു.

ന്യൂസ് റൂമുകളിലെല്ലാം മറ്റു ചാനലുകള്‍ നല്‍കിയ വാര്‍ത്ത എന്തുകൊണ്ട് നമുക്കില്ല എന്നാണ് ചോദ്യം. ഒരേ വാര്‍ത്തകളും തലക്കെട്ടുകളുമാണ് മാധ്യമങ്ങളില്‍ നിരക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി പുതുപാത തുറക്കാന്‍ മാധ്യമങ്ങള്‍ക്ക് ആകുന്നില്ല. ഇത്തരം ജീര്‍ണതയ്‌ക്കെതിരെ വെല്ലുവിളിയായി മാധ്യമങ്ങള്‍ തന്നെ ഉയരണം .

സമൂഹത്തിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് തിരിച്ചറിവ് വേണം.
ജനങ്ങള്‍ക്ക് അറിവ് നല്‍കുന്ന, മനസിലാക്കുന്ന വാര്‍ത്തകള്‍ നല്‍കണം. കെ റെയില്‍ വിഷയത്തിലും മാധ്യമങ്ങളുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ശശികുമാര്‍ പറഞ്ഞു.
കെ ഭാസ്‌കരന്‍ അധ്യക്ഷനായി. സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്, എന്‍.ചന്ദ്രന്‍, പി .കെ ശബരീഷ് കുമാര്‍ സംസാരിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+