• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പെരിങ്ങോം പീഡനം: രണ്ടു പേർക്കെതിരെ കൂടി പോക്സോ ചുമത്തി, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം

  • By Desk

ചെറുപുഴ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി പോക്‌സോ കേസെടുത്തു. പെരിങ്ങോം മാടക്കാംപൊയിലിലെ സുധീഷ് (40), സജിത് (35) എന്നിവര്‍ക്കെതിരേയാണ് പെരിങ്ങോം പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയില്‍ നിന്നും മട്ടന്നൂര്‍ കോടതി മജിസ്‌ട്രേറ്റ് കോടതി ഇക്കഴിഞ്ഞ രണ്ടിന് രഹസ്യമൊഴിയെടുത്തതിനു പിന്നാലെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയില്‍ നിന്നും മട്ടന്നൂരിലെ മഹിള മന്ദിരത്തില്‍ വച്ച് മൊഴിയെടുത്തപ്പോഴാണ് പീഡിപ്പിച്ച രണ്ടുപേരെ കുറിച്ച് മൊഴി നല്‍കിയത്. ഇതോടെ കേസില്‍ പത്തുപേര്‍ക്കെതിരേ പോക്‌സോ ചുമത്തിയിട്ടുണ്ട്.

'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്

പെ​രി​ങ്ങോം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ളു​ണ്ടാ​കുമെന്നാണ് പോലീസ് നൽകുന്ന സൂചന. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് സെ​ക്‌​സ് റാ​ക്ക​റ്റി​ലെ കൂ​ടു​ത​ല്‍ ക​ണ്ണി​ക​ളെ​പ്പ​റ്റി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​യാ​യ​തി​നാ​ല്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ങ്കോ​ലി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​യും ഇ​പ്പോ​ള്‍​നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ ക​ല്ല​ന്‍ ഹൗ​സി​ല്‍ പ്ര​ജി​ത്ത് (35), കാ​ങ്കോ​ല്‍ കാ​ളീ​ശ്വ​രം സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ പു​ളു​ക്കൂ​ല്‍ ദി​ലീ​പ് (30) എ​ന്നി​വ​രെ​പോ​ക്‌​സോ കേ​സി​ല്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കഴിഞ്ഞ മാസം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ ഇ​തി​ന് മു​മ്പ് അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രും റി​മാ​ന്‍റി​ലാ​ണു​ള്ള​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ള്‍​പ്പെ​ട്ട സെ​ക്‌​സ് റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് ചി​ല​രെ​ക്കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് പെ​രി​ങ്ങോം പോ​ലീ​സ് ക​ണ്ടെ​ത്തി മ​ട്ട​ന്നൂ​രി​ലെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബലാത്സംഗത്തിന് ഇര​യാ​ക്കി​യ വി​വ​രം പു​റ​ത്തു വ​ന്ന​ത്. എ​സ്.​ഐ. എ​ൻ.​കെ.​ഗി​രീ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ സ​ത്യ​ൻ, അ​ബ്ദു​ള്‍ റൗ​ഫ് ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ക​ക്ക​റ, ടി.​കെ.​ഗി​രീ​ഷ് ,വ​നി​ത സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി​ന്ധു എ​ന്നി​വ​രാ​ണ് ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

English summary
Peringom case: Police says More people to be arrested in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X